---
title: "#RosgarDay | ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: റോസ്ഗർ ദിനം ആചരിച്ചു "
english_title: " #National #Rural #Employment #Guarantee #Scheme #Rosgar #Day #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226815/national-rural-employment-guarantee-scheme-rosgar-day-observed"
published_at: "2024-08-09T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5bb558be26_thozhilorupp.jpg"
keywords: []
---

# #RosgarDay | ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: റോസ്ഗർ ദിനം ആചരിച്ചു 

> **Lead Summary:** **നാദാപുരം :[ **തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ ,കടമകൾ , ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ ആചരിച്ചു .

## Article Content

**നാദാപുരം :[ **തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ ,കടമകൾ , ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ ആചരിച്ചു .

രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജന പദ്ധതികളിൽ മികച്ചു നിൽക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ പരിരക്ഷിക്കുന്നതിനും പ്രാദേശിക വികസനം യാഥാർഥ്യമാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കണമെന്ന് റോസ്ഗാർ ദിനത്തിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു . തൊഴിലുറപ്പ് മാറ്റ് ടി പി ലിസി അധ്യക്ഷത വഹിച്ചു .

തൊഴിലിടങ്ങളിൽ ലഭിക്കേണ്ട നിയമപരമായ പരിരക്ഷകളെ കുറിച്ച് ബോധവൽക്കരണം നടത്തി . നൂറിലധികം തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226815/national-rural-employment-guarantee-scheme-rosgar-day-observed)