---
title: "#vilangadlandslide | ആവർത്തിക്കുന്ന ദുരന്തം; അഞ്ചാം വർഷവും കണ്ണീർചാലായ് ഒഴുകി വിലങ്ങാട് പുഴ "
english_title: "#Recurring #tragedy #For #the #fifth #year #Vilangad #river #flowed #tears"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226891/recurring-tragedy-for-the-fifth-year-vilangad-river-flowed-tears"
published_at: "2024-08-09T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5dceb6f3a1_dhurantham.jpg"
keywords: []
---

# #vilangadlandslide | ആവർത്തിക്കുന്ന ദുരന്തം; അഞ്ചാം വർഷവും കണ്ണീർചാലായ് ഒഴുകി വിലങ്ങാട് പുഴ 

> **Lead Summary:** **നാദാപുരം : [**പത്ത് നാൾ മുൻപേ പ്രളയം കണക്കെ കുത്തിയൊലിച്ച് ഒഴുകിയ വിലങ്ങാട് പുഴ ഇന്ന് കണ്ണീർചാൽ കണക്കെ ശാന്തമായി ഒഴുകുകയാണ്.

## Article Content

**നാദാപുരം : [**പത്ത് നാൾ മുൻപേ പ്രളയം കണക്കെ കുത്തിയൊലിച്ച് ഒഴുകിയ വിലങ്ങാട് പുഴ ഇന്ന് കണ്ണീർചാൽ കണക്കെ ശാന്തമായി ഒഴുകുകയാണ്.

അഞ്ച് വർഷം മുൻപേ ഈ നാടിന് മറ്റൊരു ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപെടേണ്ടി വന്ന നാലു പേരുടെ ചിത്രങ്ങൾ അടങ്ങിയ ബാനർ പുഴയോരത്ത് തന്നെ അവരുടെ ദീപ്ത സ്മരണകൾ നിലനിർത്താൻ വിലങ്ങാട്ടെ സി പി ഐ പ്രവർത്തകർ വലിച്ചു കെട്ടിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ദുരന്തം വീണ്ടും ആവർത്തിച്ചപ്പോൾ മാത്യു മാസ്റ്റർ എന്ന റിട്ട.അധ്യാപകനെയും ഈ നാടിന് നഷ്ടപ്പെട്ടു . 2019 ആഗസ്ത് എട്ടിനാണ് വിലങ്ങാട് ഉടുമ്പിങ്ങി മലയിൽ ഉരുൾ പൊട്ടിയത്.

കുറ്റിക്കറ്റിൽ ബെന്നി ഫിലിപ്പ് , ഭാര്യ മേരികുട്ടിയും മകൻ അഖിൽ അങ്ങനെ ഒരു കുടുംബത്തിലെ മൂന്നു പേർ തകർന്നു വീണ വീടിനോടൊപ്പം പൊലിഞ്ഞു പോയി.

അയാൽവാസിയായ മാമ്പലകയിൽ ലിസിയെന്ന വീട്ടമ്മയുടെയും ജീവൻ നഷ്ടപ്പെട്ടു. നിരവധി വീടുകളും കൃഷിയിടങ്ങളും ഉരുൾ എടുക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അതിജീവനത്തിന്റെ കൂട്ടായ്മകളാണ് വീണ്ടും ഈ ഗ്രാമത്തിൽ കാണുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226891/recurring-tragedy-for-the-fifth-year-vilangad-river-flowed-tears)