---
title: "#VDSatheesan | പ്രതിപക്ഷ നേതാവ് വിലങ്ങാടെത്തി; ദുരിത ബാധിത പ്രദേശങ്ങൾ വി ഡി  സതീശൻ സന്ദർശിക്കുന്നു "
english_title: "#Opposition #leader #arrives #Vilangat #VD #Satheesan #visits #the #affected #areas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226931/opposition-leader-arrives-vilangat-vd-satheesan-visits-the-affected-areas"
published_at: "2024-08-09T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5fd95f01bf_vd.jpg"
keywords: []
---

# #VDSatheesan | പ്രതിപക്ഷ നേതാവ് വിലങ്ങാടെത്തി; ദുരിത ബാധിത പ്രദേശങ്ങൾ വി ഡി  സതീശൻ സന്ദർശിക്കുന്നു 

> **Lead Summary:** **വിലങ്ങാട് : **ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വിലങ്ങാട് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പ് വിലയിരുത്താനും നിർദേശം സമർപ്പിക്കാനും ദുരിത ബാധിതരെ നേരിൽ കാണാനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിലങ്ങാട് എത്തി.

## Article Content

**വിലങ്ങാട് : **ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വിലങ്ങാട് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പ് വിലയിരുത്താനും നിർദേശം സമർപ്പിക്കാനും ദുരിത ബാധിതരെ നേരിൽ കാണാനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിലങ്ങാട് എത്തി.

അൽപസമയം മുൻപാണ് അദ്ദേഹം വിലങ്ങാട് ടൗണിൽ എത്തിച്ചേർന്നത്. സന്ദർശനത്തിന് ശേഷം വി ഡി സതീശൻ മാധ്യമങ്ങളെ കാണും.

അതേസമയം, ഇന്ന് രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ വനം മന്ത്രി എ കെ ശശീന്ദ്രൻ വിലങ്ങാട് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.

ദുരിതാശ്വാസം സംബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കണക്കുകൾ എടുത്തശേഷം മന്ത്രി സഭ ചേർന്ന് സർക്കാർ തീരുമാനം എടുക്കും എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

പുനരധിവാസ കാര്യത്തിൽ ഉൾപ്പടെ വ്യക്തിപരമായി ദുരന്ത ബാധിതരെ കൗൺസിലിംഗ് നടത്തി വിവരങ്ങൾ ആരായുമെന്നും മന്ത്രി പറഞ്ഞു.

ഇ കെ വിജയൻ എംഎൽഎയ്‌ക്കോപ്പം ആയിരുന്നു മന്ത്രിയുടെ സന്ദർശനം. രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട മാത്യു മാസ്റ്ററുടെ വീട്ടിൽ ആയിരുന്നു മന്ത്രി ആദ്യം എത്തിയത്.

പിന്നീട് ഉരുൾ പൊട്ടി ഒലിച്ച പ്രദേശങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226931/opposition-leader-arrives-vilangat-vd-satheesan-visits-the-affected-areas)