---
title: "#CVM | ഹിന്ദു രാഷ്ട്രവാദികളെ തോൽപ്പിച്ചത് മതേതരത്വത്തിൻ്റെ സംരക്ഷകരായ ഹിന്ദുസമൂഹം -സി.വി.എം"
english_title: "#Hindu #nationalists #were #defeated #CVM #defenders #secularism"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226956/hindu-nationalists-were-defeated-cvm-defenders-secularism-new"
published_at: "2024-08-09T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b619ae2ebfe_live.jpg"
keywords: []
---

# #CVM | ഹിന്ദു രാഷ്ട്രവാദികളെ തോൽപ്പിച്ചത് മതേതരത്വത്തിൻ്റെ സംരക്ഷകരായ ഹിന്ദുസമൂഹം -സി.വി.എം

> **Lead Summary:** **നാദാപുരം : **ഹിന്ദു സമൂഹം മതേതരത്വത്തിൻ്റെ സംരക്ഷകരാണെന്ന പ്രഖ്യാപനമായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലമെന്നും തീവ്ര ഹിന്ദുത്വ അജണ്ടകൾക്ക് ഭാരതത്തിൻ്റെ മണ്ണിൽ സ്വീകാര്യതയില്ലെന്ന സന്ദേശം പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്നും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാ യ സി.വി.എം വാണിമേൽ അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം : **ഹിന്ദു സമൂഹം മതേതരത്വത്തിൻ്റെ സംരക്ഷകരാണെന്ന പ്രഖ്യാപനമായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലമെന്നും തീവ്ര ഹിന്ദുത്വ അജണ്ടകൾക്ക് ഭാരതത്തിൻ്റെ മണ്ണിൽ സ്വീകാര്യതയില്ലെന്ന സന്ദേശം പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്നും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാ യ സി.വി.എം വാണിമേൽ അഭിപ്രായപ്പെട്ടു.

എസ് വൈ എസ് രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം എസ് വൈ എസ് സംഘടിപ്പിച്ച എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനവും പതിനെട്ടാം ലോക്സഭയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.വി. എം.

എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനവും ലോക് സഭയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സയ്യിദ് ശറഫുദ്ദീൻ ജിഫരി അധ്യക്ഷനായി .

നാദാപുരം ഹാശിമിയ്യ ക്യാമ്പസിൽ നടന്ന മണ്ഡല തല പരിപാടിയിൽ ഹാരിസ് റഹ്മാനി തിനൂർ വിഷയം അവതരിപ്പിച്ചു.

മാധ്യമ പ്രവർത്തകരായ കെ.കെ ശ്രീജിത്, എം.കെ അശറഫ്, ഇസ്മയിൽ വാണിമേൽ,റാഷിദ് കാക്കുനി എന്നിവർ സംസാരിച്ചു.

പി പി അശറഫ് മൗലവി സ്വാഗതം പറഞ്ഞു. ടിടികെ ഖാദർഹാജി അതിഥിയായി. സയ്യിദ് അബ്ദുൾ ഹമീദ് തങ്ങൾ , എൻ.കെ ജമാൽ ഹാജി , ടിഎംവി അബ്ദുൾ ഹമീദ് , കെ.കെ അന്ത്രു , പി അബ്ദുൾ അസീസ് ഫൈസി , ഇസ്മയിൽ ഹാജി എടച്ചേരി, ടി സി അന്ത്രു ഹാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226956/hindu-nationalists-were-defeated-cvm-defenders-secularism-new)