---
title: "#busstrike |  സ്കൂളിലേക്ക് മാത്രം പാസ് ; സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു"
english_title: "#Pass #school #only #Private #bus #strike #called #off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226976/pass-school-only-private-bus-strike-called-off"
published_at: "2024-08-09T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b62b2368fb9_panimudakkk.jpg"
keywords: []
---

# #busstrike |  സ്കൂളിലേക്ക് മാത്രം പാസ് ; സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **നാദാപുരം:[ **സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം പാസ് നൽകിയാൽ മതിയെന്ന ഉറപ്പിനെ തുടർന്ന് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.

## Article Content

**നാദാപുരം:[ **സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം പാസ് നൽകിയാൽ മതിയെന്ന ഉറപ്പിനെ തുടർന്ന് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.

വടകര - തൊട്ടിൽപ്പാലം റൂട്ടിൽ തൊഴിലാളികൾ ആഹ്വാനം ചെയ്തത പണിമുടക്ക് സമരമായ് പിൻവലിച്ചത്.

നാദാപുരം ഡി‌.വൈ.എസ്.പി.ചന്ദ്രനുമായി ബസ്സ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.വ്യാഴാഴ്ച്ച കുറ്റ്യടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ ട്ര്യൂഷന് പോകുന്ന കുട്ടികൾക്ക് പാസ് നൽകിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രക്ഷിതാക്കൾ ബസ്സ് തടഞ്ഞിരുന്നു.

ബസിൻ്റെ ടിപ്പ് മുടങ്ങുകയും ബസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതിനെ തുടർന്ന് ബസ് ജീവനക്കാർ നദാപുരം സ്റ്റേഷനിൽ പരാതിയുമായി വന്നെങ്കിലും പോലീസ് സ്റ്റേഷനിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ പണിമുടക്കുമായി രംഗത്ത് വന്നത്.

സ്വകാര്യ ട്യൂഷന് പോകുന്ന വിദ്യാർഷികൾക്പാസ് അനുവദിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥികളുടെ പാസിൽ രേഖപ്പെടുത്തിയ പ്രകാരം വീടിനടുത്തുള്ള സ്റ്റോപ്പിൽ നിന്നും കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്റ്റോപ്പ് വരെയും തിരിച്ചും മാത്രമേ പാസ് അനുവദിക്കാൻ നിയമമുള്ളു എന്നാണ് ബസ് ജീവനക്കാരുടെ വാദം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226976/pass-school-only-private-bus-strike-called-off)