---
title: "#CCUPschool |  വെളിച്ചം പകരാൻ; സിസി യുപി സ്കൂളിൽ ആലോക്  ഹിന്ദി ക്ലബ് ആരംഭിച്ചു"
english_title: "#shed #light #Alok #started #Hindi #Club #at #CC #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227108/shed-light-alok-started-hindi-club-at-cc-up-school"
published_at: "2024-08-10T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b709dbc0311_cccp.jpg"
keywords: []
---

# #CCUPschool |  വെളിച്ചം പകരാൻ; സിസി യുപി സ്കൂളിൽ ആലോക്  ഹിന്ദി ക്ലബ് ആരംഭിച്ചു

> **Lead Summary:** **നാദാപുരം:[**സിസി യുപി സ്കൂൾ നാദാപുരം ആലോക് ( വെളിച്ചം) ഹിന്ദി ക്ലബ് ഉദ്ഘാടനം മുൻ ഹിന്ദി അധ്യാപകൻ കെ മോഹനൻ മാസ്റ്റർ നിർവഹിച്ചു .

## Article Content

**നാദാപുരം:[**സിസി യുപി സ്കൂൾ നാദാപുരം ആലോക് ( വെളിച്ചം) ഹിന്ദി ക്ലബ് ഉദ്ഘാടനം മുൻ ഹിന്ദി അധ്യാപകൻ കെ മോഹനൻ മാസ്റ്റർ നിർവഹിച്ചു .

പ്രധാന അധ്യാപകൻ കെ പ്രദീപൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഹിന്ദി മഞ്ച് ജില്ലാ പ്രസിഡൻറ് കെ .ബിമൽ മാസ്റ്റർ ആലോക് ക്ലബ്ബ് പേര് പ്രകാശനം ചെയ്തു . കുട്ടികളുടെ കലാപരിപാടികളും പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരവും നടത്തി.

സ്കൂൾ ലീഡർ ആഷ്മിയ കെ സ്വാഗതവും ക്ലബ് ലീഡർ ആഷിക അനീഷ് നന്ദിയും പറഞ്ഞ ചടങ്ങിൽ അധ്യാപകരായ ഉമ്മർ പി, സ്വാതി പങ്കജ് ,അർഷക് , തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227108/shed-light-alok-started-hindi-club-at-cc-up-school)