---
title: "#vilangadlandslide |  ഉന്നതികളിൽ ആത്മവിശ്വാസം; വിലങ്ങാട്  ദുരിതബാധിതരെ ആശ്വസിപ്പിച്ച് വനിതാ കമീഷൻ അധ്യക്ഷ  അഡ്വ. പി സതീദേവി"
english_title: "#Confidence #heights #Adv #P.sreeDevi #visit #vilangad "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227317/confidence-heights-adv-psreedevi-visit-vilangad"
published_at: "2024-08-11T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b82a69a8d7b_vilangad.jpg"
keywords: []
---

# #vilangadlandslide |  ഉന്നതികളിൽ ആത്മവിശ്വാസം; വിലങ്ങാട്  ദുരിതബാധിതരെ ആശ്വസിപ്പിച്ച് വനിതാ കമീഷൻ അധ്യക്ഷ  അഡ്വ. പി സതീദേവി

> **Lead Summary:** **വിലങ്ങാട് : **ഉന്നതികളിൽ ആത്മവിശ്വാസം പകർന്ന് വിലങ്ങാട് ദുരിതബാധിതരെ ആശ്വസിപ്പിച്ച് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമാന്വേഷണമാണ് പ്രധാനമായും വനിതാ കമീഷൻ അധ്യക്ഷ നടത്തിയത്.

## Article Content

**വിലങ്ങാട് : **ഉന്നതികളിൽ ആത്മവിശ്വാസം പകർന്ന് വിലങ്ങാട് ദുരിതബാധിതരെ ആശ്വസിപ്പിച്ച് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമാന്വേഷണമാണ് പ്രധാനമായും വനിതാ കമീഷൻ അധ്യക്ഷ നടത്തിയത്.

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ച മൂന്ന് ക്യാമ്പുകൾ  വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദർശിച്ചു.

അടുപ്പിൽ ഉന്നതി കേന്ദ്രം, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി  സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിലെത്തിയാണ്‌ പി സതീദേവി ദുരിതബാധിതരെ ആശ്വസിപ്പിച്ചത്‌. 

പുനരധിവാസവും എത്രയും വേഗം സാധ്യമാക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ കുമ്പളച്ചോല സ്കൂളിലെ മുൻ അധ്യാപകൻ മത്തായി മാഷിന്റെ വീടും വനിതാ കമീഷൻ അധ്യക്ഷ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227317/confidence-heights-adv-psreedevi-visit-vilangad)