---
title: "#awareness | മാലിന്യ നിർമാർജനവും പരിസര ശുചിത്വ ബോധവത്കരണവും നടത്തി "
english_title: "#Garbage #disposal #environmental #sanitation #awareness #carried #out"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227461/garbage-disposal-environmental-sanitation-awareness-carried-out"
published_at: "2024-08-11T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8ae0a7a0d0_irignr.jpg"
keywords: []
---

# #awareness | മാലിന്യ നിർമാർജനവും പരിസര ശുചിത്വ ബോധവത്കരണവും നടത്തി 

> **Lead Summary:** **ഇരിങ്ങണ്ണൂർ :[**[ ](വേൾഡ് ഷോട്ടോക്കാൻ സ്‌പോർട്ട് കരാട്ടെ അക്കാദമിയുടെ വോളന്റീയർമാർ ഇൻസ്‌ട്രെക്ടർ ടി.കെ സജീവൻ്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ ടൗണിലും പരിസരത്തും ഉപയോഗിച്ച പ്ലാസ്റ്റിക് ബോട്ടിലുകളും മിട്ടായി കടലാസുകളും ഉപയോഗശൂന്യമായ ചെരുപ്പുകളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും ശേഖരിച്ച് എം. സി.എഫിൽ ഏല്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :[**[ ](വേൾഡ് ഷോട്ടോക്കാൻ സ്‌പോർട്ട് കരാട്ടെ അക്കാദമിയുടെ വോളന്റീയർമാർ ഇൻസ്‌ട്രെക്ടർ ടി.കെ സജീവൻ്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ ടൗണിലും പരിസരത്തും ഉപയോഗിച്ച പ്ലാസ്റ്റിക് ബോട്ടിലുകളും മിട്ടായി കടലാസുകളും ഉപയോഗശൂന്യമായ ചെരുപ്പുകളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും ശേഖരിച്ച് എം. സി.എഫിൽ ഏല്പിച്ചു.

കരാട്ടെ അക്കാദമി പ്രസിഡണ്ട് ശ്രീജിത്ത്‌ കാഞ്ഞാൽ അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ കെ.പി സലീന ഫ്ലാഗ് ഓഫ് ചെയ്തു.

ആശംസകളർപ്പിച്ചുകൊണ്ട് സഞ്ജയ്‌ പുത്തലത്ത്, സന്തോഷ്‌ കക്കാട്ട്, വി. പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ടി.കെ സജീവൻ സ്വാഗതവും, യു.പി ഷിജിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227461/garbage-disposal-environmental-sanitation-awareness-carried-out)