---
title: "#ShafiParambil | മാസ്റ്റർപ്ലാൻ വേണം; ദുരന്തബാധിതരെ  ടൗൺഷിപ്പ് മാതൃകയിൽ പുനരധിവസിപ്പിക്കണം -  ഷാഫി പറമ്പിൽ എംപി"
english_title: "#Need #masterplan #Disaster #victims #should #rehabilitated #township #model #Shafi #Parambil #MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227473/need-masterplan-disaster-victims-should-rehabilitated-township-model-shafi-parambil-mp"
published_at: "2024-08-11T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8c5c207d97_shafi.jpg"
keywords: []
---

# #ShafiParambil | മാസ്റ്റർപ്ലാൻ വേണം; ദുരന്തബാധിതരെ  ടൗൺഷിപ്പ് മാതൃകയിൽ പുനരധിവസിപ്പിക്കണം -  ഷാഫി പറമ്പിൽ എംപി

> **Lead Summary:** **വിലങ്ങാട് : [**മേഖലയിലെ ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ ടൗൺഷിപ്പ് മാതൃകയിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.

## Article Content

**വിലങ്ങാട് : [**മേഖലയിലെ ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ ടൗൺഷിപ്പ് മാതൃകയിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.

വിലങ്ങാടിനായി സുമനസ്സുകൾ വാഗ്ദാനം ചെയ്ത വീട് ഉൾപ്പെടെയുള്ള സഹായങ്ങൾ ഈ മാസ്റ്റർ പ്ലാനുമായി ഏകോപിപ്പിച്ച് ഒരു പാക്കേജ് ആയി പരിഗണിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 'സംസ്ഥാന ദുരന്തനിവാരണ ഫണ്ട്‌ ആണ് പ്രധാനമായും വിലങ്ങാടിനായി ഉദ്ദേശിക്കുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

നാശ നഷ്ടങ്ങളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനായി കാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'സംസ്ഥാന ദുരന്തനിവാരണ ഫണ്ട്‌ എന്നതിലുപരിയായി വിലങ്ങാട് ദുരന്തം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും റവന്യു കെ രാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227473/need-masterplan-disaster-victims-should-rehabilitated-township-model-shafi-parambil-mp)