---
title: "#vilangadlandslide | വിലങ്ങാട്  ഉരുൾ പൊട്ടൽ പ്രദേശങ്ങൾ ജോയിൻ്റ് കൗൺസിൽ പ്രതിനിധി സംഘം  സന്ദർശിച്ചു    "
english_title: " #delegation #Joint #Council #visited #Vilangad #rock #fracture #areas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227490/delegation-joint-council-visited-vilangad-rock-fracture-areas"
published_at: "2024-08-11T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8d0b5387e1_shar.jpg"
keywords: []
---

# #vilangadlandslide | വിലങ്ങാട്  ഉരുൾ പൊട്ടൽ പ്രദേശങ്ങൾ ജോയിൻ്റ് കൗൺസിൽ പ്രതിനിധി സംഘം  സന്ദർശിച്ചു    

> **Lead Summary:** **വിലങ്ങാട്: [**ഉരുൾപൊട്ടൽ ദുരന്തമനുഭവിക്കുന്ന വിലങ്ങാട് പ്രദേശത്ത് ജോയിൻ്റ് കൗൺസിൽ പ്രതിനിധി സംഘം സന്ദർശനം നടത്തി.

## Article Content

**വിലങ്ങാട്: [**ഉരുൾപൊട്ടൽ ദുരന്തമനുഭവിക്കുന്ന വിലങ്ങാട് പ്രദേശത്ത് ജോയിൻ്റ് കൗൺസിൽ പ്രതിനിധി സംഘം സന്ദർശനം നടത്തി.

മരണപ്പെട്ട മാത്യൂ മാസ്റ്ററുടെ വീട്, ഉരുൾപൊട്ടിയ പ്രദേശങ്ങൾ, വിവിധ ക്യാമ്പുകൾ എന്നിവിടങ്ങളിലാന്ന് സംഘം സന്ദർശിച്ചത്. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,ചെയർമാൻ കെ.പി. ഗോപകുമാർ, സംസ്ഥാന ഭാരവാഹികളായ പി എസ് സന്തോഷ് കുമാർ, എം എസ് സുഗൈതകുമാരി,എ ഗ്രേഷ്യസ്,ആർ സിന്ധു, പി റാം മനോഹർ, ജില്ലാ പ്രസിഡൻ്റ് കെ.അജിന, ടി എം വിജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇ.കെ.വിജയൻ എം.എൽ എ , വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവരുമായി സംഘം ചർച്ച നടത്തി.

ഗവൺമെൻ്റ് നടപ്പിലാക്കുന്ന വയനാട് പാക്കേജിനോടൊപ്പം, വിലങ്ങാട് പുന:രുദ്ധാരണ പ്രവർത്തനങ്ങളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227490/delegation-joint-council-visited-vilangad-rock-fracture-areas)