---
title: "#SFI  | ചേർത്ത്  നിർത്തി; ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് എസ് എഫ് ഐ  പഠനോപകരണങ്ങൾ നൽകി "
english_title: "#added #stopped #SFI #provided #study #materials #students #lost #homes #calamity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227506/added-stopped-sfi-provided-study-materials-students-lost-homes-calamity"
published_at: "2024-08-11T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8e057e4d05_shhaha.jpg"
keywords: []
---

# #SFI  | ചേർത്ത്  നിർത്തി; ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് എസ് എഫ് ഐ  പഠനോപകരണങ്ങൾ നൽകി 

> **Lead Summary:** **നാദാപുരം : [** വിലങ്ങാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എസ് എഫ് ഐ നാദാപുരം ഏരിയ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം : [** വിലങ്ങാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എസ് എഫ് ഐ നാദാപുരം ഏരിയ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പൂർണമായി വീടും പഠനോപകരണങ്ങളും നഷ്ടപ്പെട്ട 35 ഓളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. പഠനോപകരണങ്ങൾ എസ് എഫ് ഐ നാദാപുരം ഏരിയ സെക്രട്ടറി അഭിനവ് ക്യാമ്പിലേക്ക് കൈമാറി.

ഏരിയ പ്രസിഡന്റ്‌ ധർമൻ, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ ആദർശ്, അഭയ്, ഏരിയ സെക്രട്ടറിയേറ്റ് അംഗം. നന്ദക്, ഏരിയ കമ്മിറ്റി അംഗങ്ങളായ വൈഷ്ണ, ദേവനന്ദ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227506/added-stopped-sfi-provided-study-materials-students-lost-homes-calamity)