---
title: "#vilangadlandslide | അടുക്കള ഒരുക്കാൻ; വിലങ്ങാട് ദുരിതബാധിതര്‍ക്ക്  കൈത്താങ്ങായി പ്രവാസി സംഘടനയും"
english_title: "#prepare #kitchen #expatriate #organization #also #lends #helping #hand #Vilangad #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227745/prepare-kitchen-expatriate-organization-also-lends-helping-hand-vilangad-victims"
published_at: "2024-08-12T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba168fcd975_multu.jpg"
keywords: []
---

# #vilangadlandslide | അടുക്കള ഒരുക്കാൻ; വിലങ്ങാട് ദുരിതബാധിതര്‍ക്ക്  കൈത്താങ്ങായി പ്രവാസി സംഘടനയും

> **Lead Summary:** **നാദാപുരം : [**തളർന്ന് പോകരുത് , അടുക്കളകൾ തിരികെ പിടിക്കാൻ പ്രവാസി സഹോദരങ്ങളും. വിലങ്ങാട്ടെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി അടുക്കള പാത്രങ്ങള്‍ വിതരണം ചെയ്തു.

## Article Content

**നാദാപുരം : [**തളർന്ന് പോകരുത് , അടുക്കളകൾ തിരികെ പിടിക്കാൻ പ്രവാസി സഹോദരങ്ങളും. വിലങ്ങാട്ടെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി അടുക്കള പാത്രങ്ങള്‍ വിതരണം ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേരത്ത സന്ദര്‍ശിക്കുകയുണ്ടായി.

ക്യാമ്പുകളിൽ കഴിയുന്നവര്‍ താല്കാലിക താമസം മാറുമ്പോള്‍ അടുക്കള പാത്രങ്ങളുടെ അപര്യാപ്തത അറിഞ്ഞാണ് അത് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

ഏരിയ സെക്രട്ടരി കെ.പി. അശോകന്‍ ,ഏരിയ പ്രസിഡണ്ട് ടി.കെ.കണ്ണന്‍,ട്രഷറര്‍ എന്‍.ഗോവിന്ദന്‍,വൈ.പ്രസിഡണ്ട് സി.കെ.ബാലന്‍, ഏരിയ കമ്മിറ്റി അംഗങളായ വി.കെ.ശശി,ടി.പി.സുധാകരന്‍ , എന്‍.പി.നാണു,കെ.ടി.കെ.ഭാസ്കരന്‍, അജിത്ത് കുന്നത്ത് എന്നിവര്‍ക്ക് പുറമെ കേമ്പ് വളണ്ടിയര്‍മാരായ ടി.ടി.സുനി,കെ.ജെ.ജോസഫ് എന്നിരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227745/prepare-kitchen-expatriate-organization-also-lends-helping-hand-vilangad-victims)