---
title: "#vilangadlandslide | എംഎൽഎ കളക്ടറെ വിളിച്ചു; വിലങ്ങാട് ഇന്നെത്തിയത് ജില്ലാതല സംഘം, വിദഗ്ധർ പിന്നീട് എത്തും"
english_title: " #MLA #called #collector #District #level #team #reached #Vilangad #today #experts #will #arrive #later"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227759/mla-called-collector-district-level-team-reached-vilangad-today-experts-will-arrive-later"
published_at: "2024-08-12T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba237669e01_adhi.jpg"
keywords: []
---

# #vilangadlandslide | എംഎൽഎ കളക്ടറെ വിളിച്ചു; വിലങ്ങാട് ഇന്നെത്തിയത് ജില്ലാതല സംഘം, വിദഗ്ധർ പിന്നീട് എത്തും

> **Lead Summary:** **നാദാപുരം:[**[ ]( ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് ശാസ്ത്രീയ പഠനം നടത്താൻ ഇന്ന് വിദഗ്ധ സംഘം എത്തിയില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്ന് സ്ഥലം എംഎൽഎ ഇകെ വിജയൻ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഐഎസ്സുമായി ഫോണിൽ ബന്ധപ്പെട്ടു.

## Article Content

**നാദാപുരം:[**[ ]( ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് ശാസ്ത്രീയ പഠനം നടത്താൻ ഇന്ന് വിദഗ്ധ സംഘം എത്തിയില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്ന് സ്ഥലം എംഎൽഎ ഇകെ വിജയൻ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഐഎസ്സുമായി ഫോണിൽ ബന്ധപ്പെട്ടു.

പ്രാഥമിക പഠനം നടത്താനും വിദഗ്ധ സംഘം പരിശോധിക്കേണ്ട സ്ഥലം നിശ്ചയിക്കാനുമായി ജില്ലാ തല സംഘമാണ് ഇന്ന് വിലങ്ങാട് സന്ദർശിച്ചെതെന്നാണ് കളക്ടർ വിശദീകരിച്ചതെന്ന് ഇ കെ വിജയൻ എംഎൽഎ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ ഭീകരതയും വ്യാപ്തിയും റവന്യൂ മന്ത്രി കെ. രാജൻ്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ആരംഭിച്ച ഡ്രോൺ സർവ്വെയിൽ തന്നെ ഇതിനകം വ്യക്തമായതായും എംഎൽഎ പറഞ്ഞു.

വലുതും ചെറുതുമായി നാല്പതിലധികം ഇടത്ത് ഉരുൾ പൊട്ടിയിട്ടുണ്ട്. എന്നാൽ നൂറോളം സ്ഥലത്ത് ചെറിയ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227759/mla-called-collector-district-level-team-reached-vilangad-today-experts-will-arrive-later)