---
title: "#KMuraleedharan | കോൺഗ്രസിനെ തോല്പിക്കാൻ ഇരുമുന്നണികളും കൈകോർക്കുന്നു -   കെ മുരളീധരൻ "
english_title: "#Both #fronts #join #hands #defeat #Congress  #KMuraleedharan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227772/both-fronts-join-hands-defeat-congress-kmuraleedharan"
published_at: "2024-08-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba2bde04b25_des.jpg"
keywords: []
---

# #KMuraleedharan | കോൺഗ്രസിനെ തോല്പിക്കാൻ ഇരുമുന്നണികളും കൈകോർക്കുന്നു -   കെ മുരളീധരൻ 

> **Lead Summary:** **നാദാപുരം : [**കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഇരുമുന്നണികളും കൈകോർക്കുന്നുതായി മുൻ കെപിസിസി പ്രസിഡൻറ് കെ മുരളീധരൻ . പാർലമെന്റ് തെരഞ്ഞെടുപ്പിൽ അതായിരുന്നു കണ്ടത്.

## Article Content

**നാദാപുരം : [**കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഇരുമുന്നണികളും കൈകോർക്കുന്നുതായി മുൻ കെപിസിസി പ്രസിഡൻറ് കെ മുരളീധരൻ . പാർലമെന്റ് തെരഞ്ഞെടുപ്പിൽ അതായിരുന്നു കണ്ടത്.

പല മണ്ഡലങ്ങളിലും സിപിഎമ്മിൻറെ വോട്ട് ഗണ്യമായി കുറഞ്ഞു.തൃശൂരിൽ വ്യാപകമായി വ്യാജ വോട്ട് ചേർക്കപ്പെട്ടു.ഇതിന് സർക്കാർ ഉദ്യോഗസ്ഥർ കൂട്ട് നിന്നു.കോൺഗ്രസില്ലാത്ത ഭാരതമെന്ന ബിജെപി യുടെ സ്വപ്നം അവസാനിച്ചതായും മുരളീധരൻ പറഞ്ഞു.

നാദാപുരത്ത് കോൺഗ്രസിൻറെ നിയോജകമണ്ഡലത്തിലെ കാവിലും പാറ -നാദാപുരം ബ്ലോക്കുകളുടെ സംയുക്ത കേമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരന്റെ വികാരം മനസ്സിലാക്കാൻ കഴിയാത്തതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ പരാജയത്തിന് കാരണമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

വിജയത്തിൽ അഹംഭവിക്കാതെ കോൺഗ്രസ് ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുൻ മന്ത്രി എ പി അനിൽ കുമാർ എംഎൽഎ. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

കെപിസിസി ഭാരവാഹികളായ അഡ്വ.ഐ മൂസ്സ,വി എം ചന്ദ്രൻ, സുനിൽ മടപ്പള്ളി, കെ ടി ജെയിംസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ മോഹനൻ പാറക്കടവ്, ജമാൽ കോരംകോട്ട്, മറ്റു നേതാക്കളായ,കെ പി രാജൻ,ആവോലം രാധാകൃഷ്ണൻ, അഡ്വ.ഇ നാരായണൻ നായർ.കെ പി കരുണൻ,മാക്കൂൽ കേളപ്പൻ, പ്രമോദ് കക്കട്ടിൽ, അഡ്വ.എ സജീവൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227772/both-fronts-join-hands-defeat-congress-kmuraleedharan)