---
title: "#Velliyodereliefcamp | വിലങ്ങാട്ടെ ദുരിതബാധിതർ പെരുവഴിയിലാകില്ല; വെള്ളിയോട് ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിട്ടത് സ്കൂൾ തുറക്കാൻ"
english_title: "#Velliyode #relief #camp #was #dissolved #open#the #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227974/velliyode-relief-camp-was-dissolved-openthe-school-new-update"
published_at: "2024-08-13T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb3be88d14d_WhatsApp_Image_2024-08-13_at_4.22.22_PM.jpeg"
keywords: []
---

# #Velliyodereliefcamp | വിലങ്ങാട്ടെ ദുരിതബാധിതർ പെരുവഴിയിലാകില്ല; വെള്ളിയോട് ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിട്ടത് സ്കൂൾ തുറക്കാൻ

> **Lead Summary:** **നാദാപുരം: **വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ബാക്കി പാത്രമായി അവശേഷിക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയമായ ക്യാമ്പ് പിരിച്ചു വിട്ടതായി പരാതി.

## Article Content

**നാദാപുരം: **വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ബാക്കി പാത്രമായി അവശേഷിക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയമായ ക്യാമ്പ് പിരിച്ചു വിട്ടതായി പരാതി.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ വെള്ളിയോട് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് പിരിച്ചു വിട്ടു വെന്നാണ് പരാതി.

എന്നാൽ വിലങ്ങാട്ടെ ദുരിതബാധിതർ പെരുവഴിലാകില്ലയെന്നു വെള്ളിയോട് ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിട്ടത് സ്കൂൾ തുറന്ന് ക്ലാസ് മുറികൾ ഒരുക്കാൻ വേണ്ടിയാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ.

നാളെ സ്കൂൾ തുറക്കണമെന്നും ആയതിനാൽ ക്യാമ്പിൽ താമസിക്കുന്നവർ മറ്റൊരു മാർഗ്ഗം കണ്ടെത്തണമെന്നും പറഞ്ഞാണ് പിരിച്ചുവിട്ടതെന്ന് ദുരിതബാധിതർ പറഞ്ഞു.

സംഭവം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അവരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

തങ്ങൾക്ക് ഇനി മാറി താമസിക്കാൻ മറ്റൊരിടമില്ലെന്നും ഉടൻ പുനഃരധിവാസം സാധ്യമാക്കി തരണമെന്നും ദുരിതബാധിതർ ആവശ്യപ്പെട്ടു.

എന്നാൽ മൂന്ന് കുടുംബങ്ങൾക്കൊഴികെ എല്ലാവർക്കും താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇവർക്ക് വാടക വീട് അന്വേഷിച്ച് വരികയാണ്. അതുവരെ വിലങ്ങാട് പാരിഷ് ഹാളിലേക്ക് ക്യാമ്പ് മാറ്റാനാണ് ശ്രമിച്ചത്.

ഇതിന് ഈ കുടുംബങ്ങൾ തയ്യാറായില്ല . ഇന്നലെ ഉച്ചയോടെ ക്യാമ്പ് അവസാനിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227974/velliyode-relief-camp-was-dissolved-openthe-school-new-update)