---
title: "#Enterpriseemployment | സംരംഭം തൊഴിൽ; പ്രാദേശിക  വികസനത്തിന്  പദ്ധതി തയ്യാറാക്കി  നാദാപുരം ഗ്രാമപഞ്ചായത്ത്  "
english_title: "#Enterprise #Employment #Nadapuram #gram #panchayat #has #prepared #plan #for #regional #development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228011/enterprise-employment-nadapuram-gram-panchayat-has-prepared-plan-for-regional-development"
published_at: "2024-08-13T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb5abe4af87_aaaa.jpg"
keywords: []
---

# #Enterpriseemployment | സംരംഭം തൊഴിൽ; പ്രാദേശിക  വികസനത്തിന്  പദ്ധതി തയ്യാറാക്കി  നാദാപുരം ഗ്രാമപഞ്ചായത്ത്  

> **Lead Summary:** **നാദാപുരം: **പ്രാദേശിക സാമ്പത്തിക വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി നാദാപുരം ഗ്രാമപഞ്ചായത്ത് .

## Article Content

**നാദാപുരം: **പ്രാദേശിക സാമ്പത്തിക വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി നാദാപുരം ഗ്രാമപഞ്ചായത്ത് .

ഗ്രാമപഞ്ചായത്തിലെ സാധാരണ കുടുംബങ്ങളിൽ നിത്യവരുമാനം ഉറപ്പാക്കുന്നതിനും ദാരിദ്ര്യ ലഘൂകരണത്തിനും പ്രാദേശിക സാമ്പത്തിക വികസന പദ്ധതി ആരംഭിക്കുന്നു.

ഇതിനായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ഗ്രാമപഞ്ചായത്ത് വിപുലമായ കർമ്മപരിപാടികളാണ് നടത്തുന്നത്.

ഉൽപ്പാദന വിതരണ സേവന മേഖലകളിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സംരംഭം ആരംഭിക്കാനുള്ള പിന്തുണയാണ് ഗ്രാമപഞ്ചായത്ത് നൽകുന്നത്.

പുതുസംരംഭകർക്കായി ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിച്ച സെമിനാർ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പ്രമുഖ കോളമിസ്റ്റും സംരഭക പരിശീലകനുമായ ടി എസ്‌ ചന്ദ്രൻ സെമിനാറിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷം വഹിച്ചു.

സ്ഥിരം സമിതി ചെയർപേഴ്‌സൺ സി കെ നാസർ, ജനീദ ഫിർദൗസ്‌ സെക്രട്ടറി എൻ ഷാമില ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി പി ബാലകൃഷ്ണൻ അബ്ബാസ്‌ കണേക്കൽ വി അബ്ദുൽ ജലീൽ സുമയ്യ പാട്ടത്തിൽ അസി സെക്രടറി ടി പ്രേമാനന്ദൻ വ്യവസായി വികസന ഓഫീസർ ഷൈജു, വി ഇ ഒ വിജയൻ വുമൺ ഫെസിലിറ്റേറ്റർ ടി പി പ്രിൻസിയാബാനു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228011/enterprise-employment-nadapuram-gram-panchayat-has-prepared-plan-for-regional-development)