---
title: " #relieffund | ഇവയ്ക്കും ആഘോഷമില്ല; കുഞ്ഞു മോളുടെ പിറന്നാൾ തുകയും ദുരിതാശ്വാസ നിധിയിലേക്ക്"
english_title: " #celebration  #these #either #birthday #amount  #goes  #relief fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228012/celebration-these-either-birthday-amount-goes-relief-fund"
published_at: "2024-08-13T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb628350f56_Untitled-8_copy.jpg"
keywords: []
---

#  #relieffund | ഇവയ്ക്കും ആഘോഷമില്ല; കുഞ്ഞു മോളുടെ പിറന്നാൾ തുകയും ദുരിതാശ്വാസ നിധിയിലേക്ക്

> **Lead Summary:** വളയം : **[**നാടിൻ്റെ കണ്ണീർ തുടക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം പ്രവഹിക്കുകയാണ്.

## Article Content

വളയം : **[**നാടിൻ്റെ കണ്ണീർ തുടക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം പ്രവഹിക്കുകയാണ്.

ഈ തുക നൂറ്റി പത്ത് കോടി രൂപ കടക്കുകയാണ്. ഇതിനിടെയാണ് മൂന്ന് വയസുകാരി ഇവ മോളും കാരുണ്യത്തിൻ്റെ കരം നീട്ടിയത്.

പിറന്നാൾ ആഘോഷം ചുരുക്കി കുഞ്ഞു മോളുടെ പിറന്നാൾ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കായക്കോടി സ്വദേശിയായ വാഴയിൽ സതീശൻ്റെയും വളയത്തെ ധന്യയുടെയും മകളാണ് ഇവ.

വളയം കാലിക്കൊളുമ്പിലെ വീട്ടിൽ വെച്ച് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഏറ്റുവാങ്ങി. മാതാ പിതാക്കളും എം സി പ്രമോദും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228012/celebration-these-either-birthday-amount-goes-relief-fund)