#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ശാസ്ത്രജ്ഞരുടെ വിദഗ്‌ധ സംഘം ഉടൻ എത്തും, പ്രതീക്ഷയോടെ പ്രദേശവാസികൾ

#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ശാസ്ത്രജ്ഞരുടെ വിദഗ്‌ധ സംഘം ഉടൻ എത്തും, പ്രതീക്ഷയോടെ പ്രദേശവാസികൾ
Aug 14, 2024 02:36 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ഉരുൾപൊട്ടിയ വിലങ്ങാട് പ്രദേശത്ത് ശാസ്ത്രജ്ഞരുടെ വിദഗ്‌ധ സംഘം ഉടൻ എത്തും.

വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ പഠനം നടത്തുന്ന സംഘമാണ് എത്തുക. വിലങ്ങാട് പഠനം നടത്തുന്ന വിദഗ്‌ധരും വയനാട്ടിൽ നിന്നെത്തുന്ന സംഘവും നൽകുന്ന റിപ്പോർട്ടാണ് കളക്‌ടർക്ക് നൽകുക.

തിങ്കളാഴ്ച‌ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്‌ധ സംഘം പരിശോധന നടത്തിയിരുന്നു.

കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ, വാണിമേൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

നേരത്തെ ആഗസ്റ്റ് ആറിന് ഹസാർഡ് അനലിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

അഞ്ചു വർഷം മുൻപ് വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും വൻനാശനഷ്ടമുണ്ടാകുകയും ചെയ്‌തിരുന്നു.

തൊട്ടടുത്ത പ്രദേശമായ അടുപ്പിൽ കോളനിയിലും ഉരുൾപൊട്ടലുണ്ടായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പഠനത്തിൽ അടുപ്പിൽ കോളനിയിലെ ആദിവാസികളെ അവിടെനിന്ന് ഉടൻ മാറ്റണമെന്നും അല്ലാത്തപക്ഷം വീണ്ടും പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

പിന്നാലെ ആറുകോടിരൂപ ചെലവഴിച്ച് അടുപ്പിൽ കോളനിയിലെ 65 കുടുംബങ്ങളെ പയനംകൂട്ടത്തിലേക്ക് മാറ്റുകയായിരുന്നു

#vilangad #landslide #expert #team #scientists #arrive #soon

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 7, 2025 03:46 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

Jun 7, 2025 02:56 PM

അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

Jun 7, 2025 01:58 PM

ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

വളയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ...

Read More >>
സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 7, 2025 11:51 AM

സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു...

Read More >>
Top Stories










Entertainment News