---
title: "#Thuneriwestlpschool | തൂണേരി വെസ്റ്റ് എൽ പി സ്കൂളിൽ രക്ഷാകർതൃ സംഗമവും അനുമോദനവും"
english_title: "#Parents #meeting #and #felicitation #Thuneri #West #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228209/parents-meeting-and-felicitation-thuneri-west-lp-school"
published_at: "2024-08-14T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc8440540fe_aaa.jpg"
keywords: []
---

# #Thuneriwestlpschool | തൂണേരി വെസ്റ്റ് എൽ പി സ്കൂളിൽ രക്ഷാകർതൃ സംഗമവും അനുമോദനവും

> **Lead Summary:** **തൂണേരി: **തൂണേരി വെസ്റ്റ് എൽ പി സ്കൂൾ രക്ഷാകർതൃ സംഗമവും അനുമോദനവും തൂണരി ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: **തൂണേരി വെസ്റ്റ് എൽ പി സ്കൂൾ രക്ഷാകർതൃ സംഗമവും അനുമോദനവും തൂണരി ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സനോജ് മാച്ചിലോട്ടുമ്മൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈ. പ്രസി.വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ , വാർഡ് മെമ്പർ അജിത വി എന്നിവർ ഉന്നത വിജയികളെ അനുമോദിച്ചു.

മുൻ ബിപി ഒ. പ്രദീപ്കുമാർ സി എച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു .

എൽഎസ്എസ് നേടിയ അൻസിയ എ ആർ , പാർത്ഥീവ് പി ടി,എസ്എസ്എൽസി , പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ ഫാത്തിമ ലിയാന , സുഅയിം , അക്ഷര ,രജില കുനിയിൽ എന്നിവരേയും രക്ഷിതാക്കളുടെ ക്വിസ്സ് മത്സരത്തിൽ വിജയികളായ നീതു , അപർണ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു .

എൽ എസ്സ് എസ്സ് നേടിയവർക്ക് മാനേജർ, സ്കൂൾ സ്റ്റാഫ് എന്നിവർ വക ക്യാഷ് അവാർഡും നൽകി .

ഹെഡ്മിസ്ട്രസ് ബവിന എം, രാജൻ മാസ്റ്റർ ചന്ദനപ്പുറത്ത് , ബിൻസി ലിബീഷ് , സുഭാഷ് കെ പി , തീർത്ഥ ആർ , ധന്യ , ഷൈന , സിന്ധു എന്നിവർ പ്രസംഗിച്ചു.പിടിഎ : സനോജ് എം (പ്രസിഡണ്ട് )സമീർ പി (വൈസ്പ്രസിഡണ്ട്) എം പി ടി എ: ബിൻസി (ചെയർപേഴ്സൺ ) ഹാജറ ഇസ്മായിൽ വി (വൈസ് ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228209/parents-meeting-and-felicitation-thuneri-west-lp-school)