---
title: "#Keralapravasisangam | വിലങ്ങാടിന് കൈത്താങ്ങ്; അവശ്യ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് കേരള പ്രവാസി സംഘം"
english_title: "#Vilangad #landslide #Kerala #Pravasi #Sangam #brought #essential #items #relief #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228248/vilangad-landslide-kerala-pravasi-sangam-brought-essential-items-relief-camp"
published_at: "2024-08-14T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bca0858c311_vvvvvvvv.jpg"
keywords: []
---

# #Keralapravasisangam | വിലങ്ങാടിന് കൈത്താങ്ങ്; അവശ്യ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് കേരള പ്രവാസി സംഘം

> **Lead Summary:** **നാദാപുരം:**വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി കേരള പ്രവാസി സംഘം.

## Article Content

**നാദാപുരം:**വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി കേരള പ്രവാസി സംഘം.

നിത്യോപയോഗ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഒരു ലോഡ് സാധനങ്ങള്‍ വെള്ളിയോട് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.

വിലങ്ങാട്ടെ ദുരന്ത പ്രദേശങ്ങള്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരെ ആശ്വസിപ്പിച്ചു. 

ഭാരവാഹികളായ സജീവ്കുമാര്‍, സുരേന്ദ്രന്‍ മങ്ങാട്ട്. സലിം മണാട്ട്, ആസാദ് പള്ളത്ത്, ഷിജിത്ത്, ഏരിയാ നേതാക്ക ളായ കെ ടി കെ ഭാസ്‌കരന്‍, വി.കെ ശശി, കെ വി പവിത്രന്‍, എം കെ കേളു എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228248/vilangad-landslide-kerala-pravasi-sangam-brought-essential-items-relief-camp)