---
title: "#poetrycollection | പ്രകാശിതമായി; 'അക്ഷര വഴിയിലെ ആലിപ്പഴങ്ങള്‍'- കവിതാ സമാഹാരം പ്രകാശനം ചെയ്‌ത്‌ കല്‍പറ്റ നാരായണന്‍"
english_title: "#Kalpetta #Narayanan #releases #poetry #collection #Aksharavazhiyilealippazhangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228269/kalpetta-narayanan-releases-poetry-collection-aksharavazhiyilealippazhangal"
published_at: "2024-08-14T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcb76fea41a_kavitha.jpg"
keywords: []
---

# #poetrycollection | പ്രകാശിതമായി; 'അക്ഷര വഴിയിലെ ആലിപ്പഴങ്ങള്‍'- കവിതാ സമാഹാരം പ്രകാശനം ചെയ്‌ത്‌ കല്‍പറ്റ നാരായണന്‍

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ. യു.പി സ്‌കൂള്‍ അധ്യാപകന്‍ ടി. വി കുഞ്ഞബ്ദുല്ലയുടെ കവിതാ സമാഹാരമായ 'അക്ഷര വഴിയിലെ ആലിപ്പഴങ്ങള്‍' കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: **നാദാപുരം ഗവ. യു.പി സ്‌കൂള്‍ അധ്യാപകന്‍ ടി. വി കുഞ്ഞബ്ദുല്ലയുടെ കവിതാ സമാഹാരമായ 'അക്ഷര വഴിയിലെ ആലിപ്പഴങ്ങള്‍' കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ. ഹേമചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

നാദാപുരം എം.വൈ.എം ഹാളില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷനായി.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

കവി ശ്രീനി എടച്ചേരി പുസ്തക പരിചയം നടത്തി.

ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രാജീവന്‍ പുതിയെടത്ത്, ബംഗ്ലത്ത് മുഹമ്മദ്, അഡ്വ. എ. സജീവന്‍, കോടോത്ത് അന്തു, കെ. ബാബു, അബ്ബാസ് കണയ്ക്കല്‍, വി. അബ്ദുല്‍ ജലീല്‍, പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ്, മണ്ടോടി ബഷീര്‍, കെ. രഞ്ജിത്ത്, സ്വാഗതസംഘം കണ്‍വീനര്‍ പി. രമേശന്‍, കരയത്ത് ഹമീദ് ഹാജി, എം.എ ഗഫൂര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228269/kalpetta-narayanan-releases-poetry-collection-aksharavazhiyilealippazhangal)