---
title: "#GoldMedal | ഗോൾഡ് മെഡൽ; ബോക്സിങ് താരമായി നിഹാര  "
english_title: "#Gold #Medal #Nihara #as #boxing #star"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228284/gold-medal-nihara-as-boxing-star"
published_at: "2024-08-14T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcc6ad10f71_nnn.jpg"
keywords: []
---

# #GoldMedal | ഗോൾഡ് മെഡൽ; ബോക്സിങ് താരമായി നിഹാര  

> **Lead Summary:** **നാദാപുരം:**ഗോൾഡ് മെഡൽ നേടി ബോക്സിങ് താരമായി മാറി നിഹാര .

## Article Content

**നാദാപുരം:**ഗോൾഡ് മെഡൽ നേടി ബോക്സിങ് താരമായി മാറി നിഹാര .

ജില്ലാതല ബോക്സിങ് 75 കിലോ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരസ്ഥമാക്കുകയും, സംസ്ഥാനതല മത്സരത്തിൽ മൂന്നാം സ്ഥാനത്തോടെ ബ്രോൺസ് മെഡൽ നേടുകയും ചെയ്ത നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നിഹാര സി. കെ.യെ സ്കൂൾ പിടിഎയുടെയും, സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കാണേക്കൽ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടി കെ റഫീഖ് അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ എൻ കെ അബ്ദുൽ സലീം, ജസ്‌ലീന. എ റാഷിദ് കക്കാടൻ, ബഷീർ മാസ്റ്റർ മണ്ടോടി,നസീർ ആനേരി, മുനീർ എരവത്ത്,സെക്കീന. ഇ. ജുവൈരിയ നന്തൊത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228284/gold-medal-nihara-as-boxing-star)