നാദാപുരം:(nadapuram.truevisionnews.com)രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര ദിനാഘോഷം വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.
ധീരദേശാഭിമാനികളേയും ,സ്വാതന്ത്ര സമരസേനാനികളേയും സ്മരിക്കുകയും,യൂത്ത് വിംഗ് ഭാരവാഹി ബിനീഷിന്റെ നേതൃത്വത്തിൽ കല്ലാച്ചി കോർട്ട് റോഡ് പരിസരം ശുചീകരിക്കുകയും ചെയ്തു.
കല്ലാച്ചി താഴെ ഭാഗത്തുള്ളവ്യാപാരികൾനടത്തിയ സ്വാതന്ത്രദിനപരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ദേശിയപതാക ഉയർത്തി.
പൈപ്‌ലൈൻ ഭാഗത്ത് സ്വാതന്ത്രദിനാഘോഷം സമിതി എക്സിക്യുട്ടിവ്‌അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ്മാനുമായ സി കെ നാസറും കല്ലാച്ചിയൂണിറ്റിന്റെ കീഴിൽ നടത്തിയ സ്വാതന്ത്രദിന പരിപാടിയിൽ,യൂണിറ്റ് പ്രസിഡന്റ് എംസി ദിനേശനും ദേശിയ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശേഷം പായസ വിതരണവും നടത്തി.
#78th #Independence #Day #celebrated #Traders #Industry #Coordinating #Committee