---
title: "#relieffund | ദുരന്ത ബാധിതരെ സഹായിക്കാൻ വേങ്ങേരി ക്ഷേത്ര കമ്മറ്റി"
english_title: "#relief #fund #Vengeri #temple #committee #help #disaster #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228502/relief-fund-vengeri-temple-committee-help-disaster-victims"
published_at: "2024-08-15T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdf082a8f97_iringannur.jpg"
keywords: []
---

# #relieffund | ദുരന്ത ബാധിതരെ സഹായിക്കാൻ വേങ്ങേരി ക്ഷേത്ര കമ്മറ്റി

> **Lead Summary:** **ഇരിങ്ങണ്ണൂർ :**ദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മറ്റിയും.

## Article Content

**ഇരിങ്ങണ്ണൂർ :**ദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മറ്റിയും.

വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മറ്റി 25000 രൂപയാണ് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

ഇ.കെ വിജയൻ എം.എൽ.എ തുക ഏറ്റുവാങ്ങി.

ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ടി.പി രാജൻ, ടി.പ്രകാശൻ, വി.കെ മോഹനൻ,വിജയൻ എടവങ്കേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228502/relief-fund-vengeri-temple-committee-help-disaster-victims)