---
title: "#vilangadlandslide | ലീഗ് ഒപ്പമുണ്ടാകും; വിലങ്ങാടിൻ്റെ കണ്ണീരൊപ്പാൻ പാർട്ടിയുണ്ടാകും -നേതാക്കളുടെ ഉറപ്പ്"
english_title: "#Leaders # Muslim #League #came #Vilangad #landslide #disaster #happened "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228533/leaders-muslim-league-came-vilangad-landslide-disaster-happened"
published_at: "2024-08-15T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be15deef42a_muslim_nethakkal.jpg"
keywords: []
---

# #vilangadlandslide | ലീഗ് ഒപ്പമുണ്ടാകും; വിലങ്ങാടിൻ്റെ കണ്ണീരൊപ്പാൻ പാർട്ടിയുണ്ടാകും -നേതാക്കളുടെ ഉറപ്പ്

> **Lead Summary:** **നാദാപുരം: **ആരുടെ ഉള്ള് പിടയുന്നുവോ അവിടെ ഈ പ്രസ്ഥാനമുണ്ടാകും അതാണ് മുസ്ലിംലീഗിൻ്റെ പാരമ്പര്യവും ചരിത്രവും വിലങ്ങാട് ദുരിത ബാധിതർക്ക് സർവ്വ പിന്തുണയും പ്രഖ്യാപിച്ച് നേതാക്കൾ.

## Article Content

**നാദാപുരം: **ആരുടെ ഉള്ള് പിടയുന്നുവോ അവിടെ ഈ പ്രസ്ഥാനമുണ്ടാകും അതാണ് മുസ്ലിംലീഗിൻ്റെ പാരമ്പര്യവും ചരിത്രവും വിലങ്ങാട് ദുരിത ബാധിതർക്ക് സർവ്വ പിന്തുണയും പ്രഖ്യാപിച്ച് നേതാക്കൾ.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് മലയോരത്തെ ജനതയെ ആശ്വാസിപ്പിക്കാനും സ്വാന്തനം പകരാനുമായി മുസ്ലിം ലീഗ് നേതാക്കൾ എത്തി.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് വൈകിട്ട് മേഖല സന്ദർശിച്ചത്.

ഷാഫി പറമ്പിൽ എംപിയും താമരശ്ശേരി രൂപത ബിഷപ്പ് റിവഞ്ചിയോസ് ഇഞ്ചിനാനിക്കലും ഇവർക്കൊപ്പമുണ്ടായിരുന്നു. ദുരിത ബാധിതരെ സഹായിക്കാൻ മുസ്ലിം ലീഗ് ആവിഷ്കരിച്ച പദ്ധതി നേതാക്കൾ ബിഷപ്പിനെ അറിയിച്ചു.

തുടർന്ന്, ഉരുൾ പൊട്ടലിൽ മരണപ്പെട്ട മാത്യുവിന്റെ വീടും ദുരന്തബാധിത പ്രദേശങ്ങളും ദുരിത ബാധിതരെയും സന്ദർശിച്ചു.

പറക്കൽ അബ്ദുള്ള, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി , എൻ.കെ മൂസ , മുഹമ്മദ് ബംഗ്ലത്ത് തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228533/leaders-muslim-league-came-vilangad-landslide-disaster-happened)