---
title: "#inspection | പരിശോധന; നാദാപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പുലർകാല പരിശോധന"
english_title: "#inspection #Morning #inspection #food #safety #department #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228641/inspection-morning-inspection-food-safety-department-nadapuram"
published_at: "2024-08-16T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bee6e64a840_inspection.jpg"
keywords: []
---

# #inspection | പരിശോധന; നാദാപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പുലർകാല പരിശോധന

> **Lead Summary:** **നാദാപുരം:** ഇന്ന് പുലർച്ചെ നാദാപുരം, തൊട്ടിൽപ്പാലം മേഖലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി.

## Article Content

**നാദാപുരം:** ഇന്ന് പുലർച്ചെ നാദാപുരം, തൊട്ടിൽപ്പാലം മേഖലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി.

നാദാപുരത്തു ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവ ഇല്ലാതെ പ്രവർത്തിച്ച എണ്ണകടി നിർമാണ വില്പന കേന്ദ്രങ്ങളിൽ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് നൽകി.

തൊട്ടിൽപ്പാലത്തു നടത്തിയ പരിശോധനയിൽ മത്സ്യം വിതരണം ചെയ്യുന്ന വാഹനത്തിൽ നിന്നും പഴകിയ 25 കിലോഗ്രാം അയല പിടിച്ചെടുത്തു നശിപ്പിച്ചു.

മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് 22 മത്സ്യ സാമ്പിളുകളും ഐസ് സാമ്പിളുകളും ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ എന്നിവയും പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി.

സ്ക്വാഡ് ഇൽ ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷ്റഫ് എ പി, വിഷ്ണു ഉണ്ണി, നൗഷീന മഠത്തിൽ, സ്നേഹ, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228641/inspection-morning-inspection-food-safety-department-nadapuram)