---
title: "#trafficjam | ഗതാഗത കുരുക്ക്; കല്ലാച്ചിയിലെ വാരിക്കുഴികൾ വാഹനങ്ങൾക്കും യാത്രക്കാർക്കും വിനയാകുന്നു"
english_title: "#traffic #congestion #Potholes #Kallachi #nightmare #vehicles #commuters"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228674/traffic-congestion-potholes-kallachi-nightmare-vehicles-commuters"
published_at: "2024-08-16T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef4c54aaee_kallachi.jpg"
keywords: []
---

# #trafficjam | ഗതാഗത കുരുക്ക്; കല്ലാച്ചിയിലെ വാരിക്കുഴികൾ വാഹനങ്ങൾക്കും യാത്രക്കാർക്കും വിനയാകുന്നു

> **Lead Summary:** **നാദാപുരം: **സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ ഏറ്റവും തിരക്ക് കൂടിയ സ്ഥലത്തെ വാരിക്കുകൾ വാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും ദുരിതമായി.

## Article Content

**നാദാപുരം: **സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ ഏറ്റവും തിരക്ക് കൂടിയ സ്ഥലത്തെ വാരിക്കുകൾ വാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും ദുരിതമായി.

വൺവെ റോഡായ പൈപ്പ് റോഡ് സന്ധിക്കുന്നിടത്താണ് റോഡ് നിറയെ കുഴികൾ രൂപപ്പെട്ടത്. സദാസമയവും തിരക്കേറിയ സ്ഥലമാണിത്.

പൈപ്പ് റോഡ് വഴി ഇറങ്ങുന്ന വാഹനങ്ങളും നാദാപുരം, കക്കട്ട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ദീർഘസമയം ഇവിടെ ഗതാഗത കുരുക്കിൽ പെടാറുണ്ട്. അതിനിടയിൽ വാരിക്കുഴി വരുത്തി വെക്കുന്ന സ്തംഭനവും ഒന്നിച്ചാകുമ്പോൾ കല്ലാച്ചി ഗതാഗത കുരുക്കിൻ വീർപ്പുമുട്ടുകയാണ്.

ഇതിനിടയിൽ എത്തുന്ന ആമ്പുലൻസുകൾ കടത്തിവിടാൻ ട്രാഫിക്ക് ഡ്യൂട്ടിയിലുള്ളവർ അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല.

ദേശീയ പാത വഴി ഗതാഗത നിയന്ത്രണം നടപ്പാക്കി ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതു വഴി കടത്തിവിടുന്നതിനാൽ ഗതാഗത കുരുക്കിൻ്റെ വ്യാപ്തി വർദ്ധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228674/traffic-congestion-potholes-kallachi-nightmare-vehicles-commuters)