---
title: "#busstop | പുതിയ മുഖം; പുതിയങ്ങാടിയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു       "
english_title: "#new #face #bus #waiting #center #built #Puyyangadi #was #opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228697/new-face-bus-waiting-center-built-puyyangadi-was-opened"
published_at: "2024-08-16T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf037413cdf_busstop.jpg"
keywords: []
---

# #busstop | പുതിയ മുഖം; പുതിയങ്ങാടിയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു       

> **Lead Summary:** **എടച്ചേരി:**എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പുതിയങ്ങാടിയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു.

## Article Content

**എടച്ചേരി:**എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പുതിയങ്ങാടിയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻപത്മിനി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് എം.എം അശോകൻ അധ്യക്ഷതവഹിച്ചു.

ചടങ്ങിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിപി മോഹൻ രാജ്, ടി വി ഗോപാലൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ എൻ നിഷ , ടി കെ ബാബു എന്നിവർ സംസാരിച്ചു.

ബേങ്ക് സെക്രട്ടറി ഒ പി നിധിഷ് സ്വാഗതവും, ബാങ്ക് വൈസ് പ്രസിഡണ്ട് ടി പി പുരുഷു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228697/new-face-bus-waiting-center-built-puyyangadi-was-opened)