---
title: "#Adalat | ഇതാ രേഖകൾ; അദാലത്ത് തുടങ്ങി, വിലങ്ങാട് ദുരിത ബാധിതർക്ക് നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കി  "
english_title: "#Adalat #Vilangad #made #available #lost #documents #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228732/adalat-vilangad-made-available-lost-documents-victims"
published_at: "2024-08-16T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf19afb4a39_adalath.jpg"
keywords: []
---

# #Adalat | ഇതാ രേഖകൾ; അദാലത്ത് തുടങ്ങി, വിലങ്ങാട് ദുരിത ബാധിതർക്ക് നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കി  

> **Lead Summary:** **നാദാപുരം:** ജനങ്ങളും ഉദ്യോഗസ്ഥരും കൈകോർത്തപ്പോൾ ദുരിതങ്ങൾ തോറ്റു പോകുന്നു.

## Article Content

**നാദാപുരം:** ജനങ്ങളും ഉദ്യോഗസ്ഥരും കൈകോർത്തപ്പോൾ ദുരിതങ്ങൾ തോറ്റു പോകുന്നു.

വിലങ്ങാട് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട രേഖകൾക്ക് പകരം പുത്തൻ രേഖകൾ.

വിലങ്ങാട്ടെ ഉരുൾപ്പൊട്ടലിൽ രേഖകൾ നഷ്ടപെട്ടവർക്കായി വിലങ്ങാട് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക അദാലത്തിൽ പുന:സൃഷ്ടിച്ച റേഷൻ കാർഡ് ഉപഭോക്താവിന് നൽകി കൊണ്ട് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .

വടകര ആർഡിഒയും വിലങ്ങാട് നോഡൽ ഓഫീസറുമായ അൻവർ സാദത്ത് , തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228732/adalat-vilangad-made-available-lost-documents-victims)