---
title: "#relieffund | കുഞ്ഞു മോതിരങ്ങൾ; ദുരിതാശ്വാസ നിധിയിലേക്ക് മോതിരങ്ങൾ നൽകി  ദക്ഷ"
english_title: "#Daksha #donates #rings #to #relief #fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228804/daksha-donates-rings-to-relief-fund"
published_at: "2024-08-16T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf623696273_nadapuram.jpg"
keywords: []
---

# #relieffund | കുഞ്ഞു മോതിരങ്ങൾ; ദുരിതാശ്വാസ നിധിയിലേക്ക് മോതിരങ്ങൾ നൽകി  ദക്ഷ

> **Lead Summary:** **നാദാപുരം:**കല്ലാച്ചി ഗവ: യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷ വിപിൻ നാടിനൊപ്പം നിന്നത് തൻ്റെ കുഞ്ഞുനാളിൽ തനിക്ക് കിട്ടിയ കുഞ്ഞുമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊണ്ടാണ്.

## Article Content

**നാദാപുരം:**കല്ലാച്ചി ഗവ: യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷ വിപിൻ നാടിനൊപ്പം നിന്നത് തൻ്റെ കുഞ്ഞുനാളിൽ തനിക്ക് കിട്ടിയ കുഞ്ഞുമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊണ്ടാണ്.

സ്കൂളിൽ നടന്ന ചടങ്ങിൽ ഇകെ വിജയൻ എംഎൽ എ ക്ക് ദക്ഷ മോതിരങ്ങൾ കൈമാറി .

സ്കൂൾ വിദ്യാർത്ഥികൾ ജെ ആർ സി നേതൃത്വത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൂൾ പ്രധാനാധ്യാപകൻ രവി എം എം എൽ എ ക്ക് കൈമാറി .

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു .

പി ടി എ പ്രസിഡണ്ട് സിടി അനൂപ് എം പിടി എ പ്രസിഡണ്ട് ഷിംന, ജെ ആർ സി കൗൺസലർമാരായ സതീശൻ പി , ശ്രുതി ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വരിക്കോളി പുത്തൻ പുരയിൽ വിപിൻ്റേയും രജിനയുടേയും മകളായ ദക്ഷ വിപിൻ സ്കൂൾ ജെ ആർ സി കേഡറ്റാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228804/daksha-donates-rings-to-relief-fund)