---
title: "#IndependencedayCelebration | സ്വാതന്ത്ര്യദിനാചരണം; കുഴികൾ കോൺക്രീറ്റ് ചെയ്ത് റോഡ് ഉപയോഗ യോഗ്യമാക്കി പ്രണവം ഗ്രന്ഥശാല"
english_title: "#Independence #Day #Celebration #Pranavam #Granthasala #made #potholes #concreted #made #road #useable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228810/independence-day-celebration-pranavam-granthasala-made-potholes-concreted-made-road-useable"
published_at: "2024-08-16T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf687eeda57_pranavam_granthashala.jpg"
keywords: []
---

# #IndependencedayCelebration | സ്വാതന്ത്ര്യദിനാചരണം; കുഴികൾ കോൺക്രീറ്റ് ചെയ്ത് റോഡ് ഉപയോഗ യോഗ്യമാക്കി പ്രണവം ഗ്രന്ഥശാല

> **Lead Summary:** **നാദാപുരം: **സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പ്രണവം ഗ്രന്ഥശാല താനിമുക്ക് മുതൽ കുങ്കിയുള്ളതിൽ മുക്ക് വരെയുള്ള റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്തും മണൽ തിട്ടകൾ നീക്കം ചെയ്തും റോഡ് ഉപയോഗ യോഗ്യമാക്കി.

## Article Content

**നാദാപുരം: **സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പ്രണവം ഗ്രന്ഥശാല താനിമുക്ക് മുതൽ കുങ്കിയുള്ളതിൽ മുക്ക് വരെയുള്ള റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്തും മണൽ തിട്ടകൾ നീക്കം ചെയ്തും റോഡ് ഉപയോഗ യോഗ്യമാക്കി.

ഗ്രന്ഥശാല സെക്രട്ടറി സച്ചിൻ പി കെ, തേജസ്‌ വി പി, സജിത്ത് കെ, നാണു ഏ വി എന്നിവർ നേതൃത്വം നൽകി.

ഈ വേളയിൽ തന്നെ പ്രണവത്തിന്റെ കുഞ്ഞു പ്രവർത്തകർ രണ്ട് രോഗികൾക്കായുള്ള ചികിത്സാ സഹായ ധനശേഖരണാർത്ഥം യാത്രക്കാരിൽ നിന്നും ബക്കറ്റ് കളക്ഷനും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228810/independence-day-celebration-pranavam-granthasala-made-potholes-concreted-made-road-useable)