---
title: "#PranavamAchamveedu | പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അനുസ്മരണ ജ്വാല തെളിയിച്ച് പ്രണവം അച്ചംവീട് "
english_title: "#Pranavam #Atchamveedu #memorial #flame #loss #loved #ones #Wayanad #landslide"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228829/pranavam-atchamveedu-memorial-flame-loss-loved-ones-wayanad-landslide-new"
published_at: "2024-08-16T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf6ff2b23bc_pranavam_achamveed.jpg"
keywords: []
---

# #PranavamAchamveedu | പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അനുസ്മരണ ജ്വാല തെളിയിച്ച് പ്രണവം അച്ചംവീട് 

> **Lead Summary:** **നാദാപുരം: **പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അനുസ്മരണ ജ്വാല തെളിയിച്ച് പ്രണവം അച്ചംവീട്.

## Article Content

**നാദാപുരം: **പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അനുസ്മരണ ജ്വാല തെളിയിച്ച് പ്രണവം അച്ചംവീട്.

2024 ജൂലൈ മാസം 30 ന് പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ വയനാട് മുണ്ടക്കൈ -ചൂരൽ മല പ്രദേശത്തു നിന്നും നമ്മെ വിട്ടു പിരിഞ്ഞ അഞ്ഞൂറോളം സഹോദരങ്ങൾ, ഉരുൾ പൊട്ടലിനെ തുടർന്നുള്ള രക്ഷപ്രവർത്തന സമയത്ത് സഹജീവികളുടെ പ്രാണ രക്ഷാർത്ഥം സ്വജീവൻ ബലിയർപ്പിച്ച വയനാട്ടിലെ സഹോദരങ്ങൾ, കൂടാതെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട് മാത്യു മാസ്റ്റർ , വെള്ളത്തിൽ മുങ്ങി മരിച്ച ചെറുമോത്ത് സഹൽ എന്ന കുട്ടി എന്നിവരുടെ വിയോഗത്തിൽ പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ചു.

വളയം ഗ്രാമപഞ്ചായത്തിലെ ബഹു: ജനപ്രതിനിധികളായ എം കെ അശോകൻ മാസ്റ്റർ, കെ വിനോദൻ എന്നിവർ ചേർന്ന് ആദ്യ ദീപം തെളിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228829/pranavam-atchamveedu-memorial-flame-loss-loved-ones-wayanad-landslide-new)