---
title: "workshop | രക്ഷാകർത്തൃ ശിൽപശാല ശ്രദ്ധേയമായി"
english_title: "#mentoring #workshop #was #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228843/mentoring-workshop-was-remarkable"
published_at: "2024-08-16T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf7f39b4bc4_workshop.jpg"
keywords: []
---

# workshop | രക്ഷാകർത്തൃ ശിൽപശാല ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം:**ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പി.ടി.എ പ്രസിഡണ്ടുമാർക്ക് സംഘടിപ്പിച്ച ഏകദിന ശിൽപശാല സംഘാടനം കൊണ്ടും പ്രതിനിധ്യം കൊണ്ടും ശ്രദ്ധേയമായി.

## Article Content

**നാദാപുരം:**ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പി.ടി.എ പ്രസിഡണ്ടുമാർക്ക് സംഘടിപ്പിച്ച ഏകദിന ശിൽപശാല സംഘാടനം കൊണ്ടും പ്രതിനിധ്യം കൊണ്ടും ശ്രദ്ധേയമായി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.

തൂണേരി ബി.പി.സി സജീവൻ അധ്യക്ഷത വഹിച്ചു.

റിട്ട. പ്രിൻസിപ്പൽ കെ.എൻ.ബിനോയ് കുമാർ ക്ലാസ്സെടുത്തു.

ഹെഡ്മാസ്റ്റർ ഫോറം കൺവീനർ എ റഹിം സ്വാഗതവും കെ.പി രാജൻ നന്ദിയും പറഞ്ഞു.

കെ.പി രാജൻ കോ-ഓർഡിനേറ്ററും അഹ്മദ് കുറുവയിൽ ജോ.. കൺവീനറുമായി ഉപജില്ലാ തല പി.ടി എ കമ്മിറ്റിയും രൂപീകരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228843/mentoring-workshop-was-remarkable)