---
title: "#karunyatra | ആശ്വാസം പകരാൻ; ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സ്വകാര്യ ബസിന്റെ കാരുണ്യയാത്ര"
english_title: "#karunyatra #to #shed #tears #of #disaster #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228951/karunyatra-to-shed-tears-of-disaster-victims"
published_at: "2024-08-17T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c04e76a4024_karunyayatra.jpg"
keywords: []
---

# #karunyatra | ആശ്വാസം പകരാൻ; ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സ്വകാര്യ ബസിന്റെ കാരുണ്യയാത്ര

> **Lead Summary:** **നാദാപുരം: **വയനാട്, വിലങ്ങാട് ഉരുൽപൊട്ടൽ ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സ്വകാര്യ ബസിന്റെ കാരുണ്യയാത്ര.

## Article Content

**നാദാപുരം: **വയനാട്, വിലങ്ങാട് ഉരുൽപൊട്ടൽ ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സ്വകാര്യ ബസിന്റെ കാരുണ്യയാത്ര.

റീഗൽ -ജാനകി ഗ്രൂപ്പിന്റെ അഞ്ചു ബസുകൾ ഇന്ന് ഓടുന്നത് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ്.

തലശേരി-തൊട്ടിൽപാലം റൂട്ടിലോടുന്ന ഈ ബസുകളിലെ തൊഴിലാളികളുടെ വേതനം ഉൾപെടെ ഇന്നത്തെ കളക്ഷൻ പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

നാദാപുരത്ത് ഇതിന്റെ ഉദ്ഘാടനം നാദാപുരം ബസ് സ്റ്റാന്റിൽ ഇ.കെ.വിജയൻ എംഎൽഎ നിർവഹിച്ചു.

ബസ് ഉടമ ഷാജി പാറക്കൽ, മാനേജർ അഖിലേഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228951/karunyatra-to-shed-tears-of-disaster-victims)