---
title: "#farmers | ചിങ്ങപ്പുലരിയിൽ; തൂണേരിയിൽ കർഷകർക്ക്  ആദരവ് "
english_title: "#Chingapulari #Respect #farmers #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228985/chingapulari-respect-farmers-thuneri"
published_at: "2024-08-17T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c06a11e6dc8_VIJYAAN.jpg"
keywords: []
---

# #farmers | ചിങ്ങപ്പുലരിയിൽ; തൂണേരിയിൽ കർഷകർക്ക്  ആദരവ് 

> **Lead Summary:** **നാദാപുരം : [**കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൂണേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘടനം ചെയ്തു .

## Article Content

**നാദാപുരം : [**കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൂണേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘടനം ചെയ്തു .

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ മുഖ്യാതിഥിയായി.

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ കർഷകരായ പുത്തൻപുരയിൽ മുകുന്ദൻ, പത്മനാഭൻ മുള്ളൻമാളിയിൽ , ശാന്ത വടക്കയിൽ , പുഷ്പവേണി തോട്ടോളി , കുമാരൻ എടവലത്ത് , നിഹ ലക്ഷ്മി സി കെ , കെ ചന്ദ്രശേഖരൻ എന്നിവരെ ആദരിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ റജുല നെടുമ്പ്രത്ത്, രജില കിഴക്കുംകരമൽ , ജനപ്രതിനിധികളായ കെ ദ്വര, ഡാനിയ എ , ടി എൻ രഞ്ജിത്ത്, കെ മധു മോഹനൻ.

ലിഷ കുഞ്ഞിപുരയിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നെല്ലേരി ബാലൻ ,അശോകൻ തൂണേരി, വിമൽകുമാർ കണ്ണങ്കൈ ,ടി രാമചന്ദ്രൻ മാസ്റ്റർ , ബാൽരാജ് മാസ്റ്റർ എം കൃഷി ഓഫീസർ അപർണ ഗോകുൽ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ റെനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228985/chingapulari-respect-farmers-thuneri)