---
title: "#Farmersday | അനുഭവങ്ങൾ പങ്കുവെച്ച്; നാദാപുരത്ത്  കർഷകദിനം ആചരിച്ചു"
english_title: "#sharing #experiences #Farmers #Day #celebrated #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229000/sharing-experiences-farmers-day-celebrated-nadapuram"
published_at: "2024-08-17T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0751a3c430_akshila.jpg"
keywords: []
---

# #Farmersday | അനുഭവങ്ങൾ പങ്കുവെച്ച്; നാദാപുരത്ത്  കർഷകദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം: [**കർഷകർ അവരുടെ കാർഷിക രംഗത്തെ നന്മകളും പ്രയാസങ്ങളും അനുഭവങ്ങളും പങ്കു വെച്ചു നാദാപുരം ഗ്രാമപഞ്ചായത്ത് കർഷക ദിനം ആചരിച്ചു.

## Article Content

**നാദാപുരം: [**കർഷകർ അവരുടെ കാർഷിക രംഗത്തെ നന്മകളും പ്രയാസങ്ങളും അനുഭവങ്ങളും പങ്കു വെച്ചു നാദാപുരം ഗ്രാമപഞ്ചായത്ത് കർഷക ദിനം ആചരിച്ചു.

ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്‌ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷതവഹിച്ചു .

മികച്ച കർഷകർക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൽകി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി .

നാസർ കൂടത്തിൽ, ചുണ്ടയിൽ ഗോപാലൻ ,തറമ്മൽ താഴെക്കുനി സൽ‍മ ,ഗിരിജ മാരാംവീട്ടിൽ , പി ടി കെ ആൻലിയ എന്നീ കര്ഷകരെയാണ് ആദരിച്ചത് .

ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന കർഷക ഡയറക്ടറി രജിസ്ട്രേഷൻ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് നിർവഹിച്ചു.

ജന പ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി , ജനിദ ഫിർദൗസ്‌ അഡ്വക്കേറ്റ് എ സജീവൻ, സി എച്ച് നജ്മ ബീവി ,പി പി ബാലകൃഷ്ണൻ ,എൻ കെ ജമാൽ ഹാജി, കെ പി കുമാരൻ മാസ്റ്റർ ,,വി വി വിനീഷ് കെ.സി കണ്ണൻ ,കെ ടി കെ ചന്ദ്രൻ

കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത,കോടോത്ത് അന്ത്രു ,കുറുവമ്പത്ത് നാസർ ,പി കെ ശിവദാസൻ , കൃഷി ഓഫീസർ അശ്വതി വിനോദ് ,ടി നാസർ ,,പി സീമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229000/sharing-experiences-farmers-day-celebrated-nadapuram)