---
title: "#honored | നന്മകൾക്ക് കരുത്തേകാൻ; കർഷകരെ വീട്ടിലെത്തി ആദരിച്ച് വളയത്തെ കോൺഗ്രസ് പ്രവർത്തകർ"
english_title: "#Congress #workers #visited #the #farmers #honored #their #homes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229126/congress-workers-visited-the-farmers-honored-their-homes-new"
published_at: "2024-08-18T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1616b1c5d6_FARMERS.jpg"
keywords: []
---

# #honored | നന്മകൾക്ക് കരുത്തേകാൻ; കർഷകരെ വീട്ടിലെത്തി ആദരിച്ച് വളയത്തെ കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** **വളയം: ** നമുക്ക് അന്നമാകാൻ കൃഷിയെ ഉപജീവിനമാക്കി നെഞ്ചോട് ചേർക്കുന്ന കർഷകരെ വീട്ടിലെത്തി ആദരിച്ച് വളയത്തെ കോൺഗ്രസ് പ്രവർത്തകർ.

## Article Content

**വളയം: ** നമുക്ക് അന്നമാകാൻ കൃഷിയെ ഉപജീവിനമാക്കി നെഞ്ചോട് ചേർക്കുന്ന കർഷകരെ വീട്ടിലെത്തി ആദരിച്ച് വളയത്തെ കോൺഗ്രസ് പ്രവർത്തകർ.

പലപ്പൊഴും ഔദ്യോഗിക സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ പോയ കർഷക ശ്രേഷ്ടരെ കണ്ടെത്തിയാണ് വളയം പതിനാലാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

പതിറ്റാണ്ടുകളോളം പശുക്കളെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ക്ഷീര കർഷകനായ ചെക്കോറ്റ കുനിയിൽ കണ്ണൻ , കർഷക കുടുംബമായ കണിയാർ പൊയിൽ ശ്രീജിത്തിൻ്റെ കുടുംബത്തെയും പ്രവാസ ജീവിതത്തിന് ശേഷം മണ്ണിൽ നിന്ന് മാറാതെ വിയർപ്പൊഴുക്കി നാടിന് മാതൃക തീർത്ത കർഷകരായ എൻപി കുമാരൻ എന്നിവരെയാണ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചത്.

മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് സുരേന്ദ്രൻ കല്ലുനിര, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് വാസു എൻ.കെ , മുൻ വാർഡ് മെമ്പറും മുൻ മഹിള കോൺഗ്രസ് പ്രസിഡണ്ടുമായ സി. രാധ , ബൂത്ത് പ്രസിഡണ്ട് സുരേഷ് ടി, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുമാരൻ ടിവി , രവി എൻ കെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്രീ ജിൻ ടി വി,ജിംസി ഷാജി, രേഷ്മ ടി വി, ലിനിഷ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229126/congress-workers-visited-the-farmers-honored-their-homes-new)