---
title: "#GramaSabha | ആരോഗ്യ ജാഗ്രത സമ്മേളനം; ഗ്രാമ സഭയെ വ്യത്യസ്തമാക്കി ഒമ്പതാം വാർഡ്"
english_title: "#Health #Vigilance #Conference #Ninth #Ward #differentiating #Grama #Sabha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229185/health-vigilance-conference-ninth-ward-differentiating-grama-sabha"
published_at: "2024-08-18T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1a2b1aae0a_onam11.jpg"
keywords: []
---

# #GramaSabha | ആരോഗ്യ ജാഗ്രത സമ്മേളനം; ഗ്രാമ സഭയെ വ്യത്യസ്തമാക്കി ഒമ്പതാം വാർഡ്

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് ഗ്രാമ സഭ ആരോഗ്യ ജാഗ്രത സമ്മേളനം കൊണ്ട് വ്യത്യസ്തമായി.

## Article Content

**നാദാപുരം: [**നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് ഗ്രാമ സഭ ആരോഗ്യ ജാഗ്രത സമ്മേളനം കൊണ്ട് വ്യത്യസ്തമായി.

ഈ വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത ഗ്രാമ സഭയാണ് മെഡിക്കൽ ക്യാമ്പ്, എൻ സി ഡി ക്ലിനിക്ക്,ആരോഗ്യ ബോധ വൽക്കരണം എന്നിവ കൊണ്ട് സമ്പുഷ്ടമായത്.

വാർഡ് മെമ്പർ എം സി സുബൈറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ബാബു, നാദാപുരം ഗവ:ആയുർവേദ മെഡിക്കൽ ഓഫീസർ എം കെ മുംതാസ് എന്നിവർ 'പകർച്ച വ്യാധി പ്രതിരോധം ' ' പരിസര ശുചീകരണം ' എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

ഡോ: ആമിന നിസാം ( അലോപ്പതി ) ഡോ:എം കെ മുംതാസ് ( ആയുർവ്വേദം ) ഡോ: ഗായത്രി ദേവി ( ഹോമിയോ ) എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

ജെ എച്ച് ഐ അമ്പിളി, ജെ പി എച്ച് എൻ അനില കുമാരി,എം എൽ എസ് പി നേഴ്‌സ് ഷൈമ, ആശാ വർക്കർമാരായ ഉഷ ചന്ദ്രി, നിമിഷ എന്നിവർ എൽ സി ഡി ക്ലിനിക്ക് നിയന്ത്രിച്ചു.

സൗജന്യ മരുന്ന് വിതരണവും,നിരന്തരമായ ബോധവൽക്കരണത്തിലൂടെ ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിച്ചും,ശുചിത്വ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പകർച്ച രോഗങ്ങളെ പ്രതിരോധിച്ചും സമ്പൂർണ്ണ ആരോഗ്യ ഗ്രാമം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ എം സി സുബൈർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229185/health-vigilance-conference-ninth-ward-differentiating-grama-sabha)