---
title: "#NLU | ഓട്ടോ പെർമിറ്റ്;  സർക്കാർ തീരുമാനം സ്വാഗതാർഹം - എൻഎൽയു"
english_title: "#Auto #permit #Government #decision #welcome #NLU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229205/auto-permit-government-decision-welcome-nlu"
published_at: "2024-08-18T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1b6c24d531_auto.jpg"
keywords: []
---

# #NLU | ഓട്ടോ പെർമിറ്റ്;  സർക്കാർ തീരുമാനം സ്വാഗതാർഹം - എൻഎൽയു

> **Lead Summary:** **നാദാപുരം: [**സംസ്ഥാനത്ത് ഒട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നല്കാനുള്ള സർക്കാർ തീരുമാനത്തെ എൻ. എൽ. യു. നാദാപുരം നാദാപുരം മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു.

## Article Content

**നാദാപുരം: [**സംസ്ഥാനത്ത് ഒട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നല്കാനുള്ള സർക്കാർ തീരുമാനത്തെ എൻ. എൽ. യു. നാദാപുരം നാദാപുരം മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു.

കണ്ണൂർ എയർപോർട്ടിലക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്രക്കാരുമായി പോകുന്ന ഒട്ടോകൾക്ക് തീരുമാനം ഗുണകരമാകുമെന്നും യോഗം വിലയിരുത്തി.

ഒട്ടോകൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്നും യാത്രക്കാരെ കയറ്റാനുള്ള നിയന്ത്രണം പുനഃപരിശോധിക്കണമെന്നും, എൻഎൽയു നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.കെ കുഞ്ഞമ്മദ് കുട്ടി,നാസർ ചിയ്യൂർ, കെ.കെ അൻവർ, ഇകെ പോക്കർ, റസാഖ് ഇരിങ്ങണ്ണൂർ കുഞ്ഞബ്ദുല്ല തെരുവൻ പറമ്പ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229205/auto-permit-government-decision-welcome-nlu)