#vilangadlandslide | പിഴ സഹിതം പിടിച്ചു; വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിടിച്ച് ഗ്രാമീൺ ബാങ്ക്

#vilangadlandslide | പിഴ സഹിതം പിടിച്ചു; വിലങ്ങാട്ടെ  ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിടിച്ച് ഗ്രാമീൺ ബാങ്ക്
Aug 19, 2024 10:20 AM | By ADITHYA. NP

വിലങ്ങാട്: (nadapuram.truevisionnews.com)വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനത്തിൽ കയ്യിട്ടുവാരി ബാങ്ക്. ഉരുൾപൊട്ടലിൽ വരുമാന മാർഗമായ കട നഷ്ടമായ സിജോ തോമസിൽ നിന്ന് ഗ്രാമീൺ ബാങ്ക് 15000 രൂപ പിടിച്ചു.

വരുമാനം നിലച്ചതോടെ ഒരാൾ സഹായ ധനമായി നൽകിയ പണമാണ് ഗ്രാമീൺ ബാങ്ക് പിടിച്ചതെന്ന് സിജോ പറയുന്നു. കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്.

അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീൺ ബാങ്കിൽ സിജോ തോമസിന് ലോൺ ഉണ്ടായിരുന്നു. ലോൺ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്.

വിലങ്ങാട് സിജോ നടത്തിയിരുന്നത് ഫ്രോസൺ മീറ്റ് സ്റ്റാൾ പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. ഇതോടെ വരുമാനം നിലച്ച് പ്രതിസന്ധിയിലായിപ്പോയ കുടുംബത്തിന്റെ പണമാണ് ബാങ്ക് പിടിച്ചത്.

#caught #with #fine #Grameen #Bank #took #money #Vilangade #landslide #victims

Next TV

Related Stories
വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2025 11:06 AM

വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം...

Read More >>
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
Top Stories










News Roundup