---
title: "#closed  | മെഡിക്കൽ വെയിസ്റ്റ്; പുറമേരിയിൽ ദന്താശുപത്രി അടച്ചുപൂട്ടി"
english_title: "#Medical #waist #dental #hospital #been #closed #Pumaari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229528/medical-waist-dental-hospital-been-closed-pumaari"
published_at: "2024-08-19T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c35436b6e2c_rkg.jpg"
keywords: []
---

# #closed  | മെഡിക്കൽ വെയിസ്റ്റ്; പുറമേരിയിൽ ദന്താശുപത്രി അടച്ചുപൂട്ടി

> **Lead Summary:** **നാദാപുരം: **മെഡിക്കൽ വെയിസ്റ്റ് നീക്കം ചെയ്യാതെ അലക്ഷ്യമായി സൂക്ഷിച്ചതിന് പുറമേരിയിൽ ദന്താശുപത്രി അടച്ചുപൂട്ടി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

## Article Content

**നാദാപുരം: **മെഡിക്കൽ വെയിസ്റ്റ് നീക്കം ചെയ്യാതെ അലക്ഷ്യമായി സൂക്ഷിച്ചതിന് പുറമേരിയിൽ ദന്താശുപത്രി അടച്ചുപൂട്ടി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പുറമേരി ടൗണിൽ പ്രവർത്തിക്കുന്ന ഡെന്റൽ പേൾ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനമാണ് ആരോഗ്യ വിഭാഗം നിർത്തിവെപ്പിച്ചത്.

പുറമേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി , ജെ. എച്ച്. ഐ. സന്ദീപ് കുമാർ.കെ.എന്നിവർ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയത്.

സ്ഥാപനത്തിനെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇസ്മയിൽ പുളിയം വീട്ടിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229528/medical-waist-dental-hospital-been-closed-pumaari)