---
title: "#custody | രണ്ട്പേർ കസ്റ്റഡിയിൽ;  അപകടമുണ്ടാക്കി നിർത്താതെ പോയകാർ നാദാപുരം സ്വദേശിയുടെത് "
english_title: "#Two #people #custody #Those #caused #accident #stop #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229560/two-people-custody-those-caused-accident-stop-nadapuram"
published_at: "2024-08-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c368e3d34ed_aaaaaaa.jpg"
keywords: []
---

# #custody | രണ്ട്പേർ കസ്റ്റഡിയിൽ;  അപകടമുണ്ടാക്കി നിർത്താതെ പോയകാർ നാദാപുരം സ്വദേശിയുടെത് 

> **Lead Summary:** **നാദാപുരം:[ **പൂതംപാറയിൽ അപകടമുണ്ടാക്കി നിർത്താതെ പോയകാർ നാദാപുരം സ്വദേശിയുടെത്.രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.

## Article Content

**നാദാപുരം:[ **പൂതംപാറയിൽ അപകടമുണ്ടാക്കി നിർത്താതെ പോയകാർ നാദാപുരം സ്വദേശിയുടെത്.രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.

പൂതംപാറ അങ്ങാടിയിൽ വച്ച് ഒരാളെയും ഒരു കാറിനെയും ഇടിച്ച ശേഷം നിർത്താതെ തൊട്ടിൽപ്പാലം ഭാഗത്തേക്ക് ഓടിച്ചുപോയ കാർ തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡിനടുത്ത് പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

റോഡിൽ തടസ്സം സൃഷ്ടിച്ചപ്പോൾ അമിതവേഗതയിൽ തന്നെ ബസ്റ്റാൻഡിനുള്ളിലേക്ക് കുതിച്ച കാറിന് മുന്നിൽ നിന്നും നിരവധി പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കാറും കാറിൽ ഉണ്ടായിരുന്ന രണ്ടുപേരെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിയുടേതാണ് കാർ. പരിക്കേറ്റയാളെ തൊട്ടിൽപ്പാലത്ത് ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229560/two-people-custody-those-caused-accident-stop-nadapuram)