നാദാപുരം : കോൺഗ്രസ് ജന്മദിന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായ 137 ചാലഞ്ചിന്റെ എടച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിൻ്റെ ഉദ്ഘാടനം കെ.മുരളീധരൻ, എം.പി. നിർവ്വഹിച്ചു.

കച്ചേരിയിലെ വിവാഹ വേദിയിൽ വെച്ച് , വരൻ നിധിനും വധു ഷിജിനയും ചേർന്ന് തുക ഏല്പിക്കുകയായിരുന്നു.
എടച്ചേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് നടുക്കണ്ടി കുഞ്ഞിരാമൻ്റെ മകൻ്റെ വിവാഹ വേദിയിൽ വെച്ചാണ് കെ പി സി സിയുടെ ഫണ്ടിലേക്കുള്ള സംഭാവന സ്വീകരിച്ചത്.
ഡിസിസി സെക്രട്ടറി മോഹനൻപാറക്കടവ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.സജീവൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ ,എം.കെ.പ്രേം ദാസ് ,കെ രമേശൻ,എംസി മോഹൻ,എം.പി ശ്രീധരൻ,തയ്യുള്ളതിൽ ബാലൻ അഡ്വ ശ്രീജിത്ത് കാഞ്ഞാൽ കെ സാരംഗ് എന്നിവർ സന്നിഹിതരായിരുന്നു.
Contribution of the bride and groom to the Congress Birthday Challenge