---
title: "#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ: നഷ്ടപരിഹാരം ഉടൻ നൽകണം പ്രഫുൽകൃഷ്ണൻ"
english_title: "#Vilangad #Landslide #Prafulkrishnan #should #pay #compensation #immediately"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229660/vilangad-landslide-prafulkrishnan-should-pay-compensation-immediately"
published_at: "2024-08-20T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4306f5188c_praphul.jpg"
keywords: []
---

# #vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ: നഷ്ടപരിഹാരം ഉടൻ നൽകണം പ്രഫുൽകൃഷ്ണൻ

> **Lead Summary:** **വിലങ്ങാട് : [**ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ തന്നെ നഷ്ടപരിഹാരം നൽകണമെ ന്നും, മേഖലകളിൽ ഇനിയും കൃത്യമായി നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ല അതും ഉടൻ പൂർത്തിയാക്കണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

## Article Content

**വിലങ്ങാട് : [**ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ തന്നെ നഷ്ടപരിഹാരം നൽകണമെ ന്നും, മേഖലകളിൽ ഇനിയും കൃത്യമായി നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ല അതും ഉടൻ പൂർത്തിയാക്കണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

വിലങ്ങാട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പൂർണമായി നശിച്ച വീടുകളിലുള്ളവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള നടപടികളും ഉടൻ പൂർത്തിയാമാക്കണം, വിലങ്ങാടിനു വേണ്ട അടിയന്തിര പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

വനവാസി മേഖലയായ കുറ്റല്ലൂർ,പറക്കാട് മേഖലയിലെ കുറിച്യവിഭാഗത്തിൽ പെട്ടവർ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.റോഡുകളില്ല പാലങ്ങളില്ല അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.

ബി ജെ പി ഉത്തര മേഖല പ്രസിഡൻ്റ് എം.പി രാജൻ, എസ്‌ടി മോർച്ച ജില്ല പ്രസിഡന്റ് എം സി അനിഷ് ചന്ദ്രൻ മരുതോങ്കര, ബാലൻ മാബറ്റ എന്നിവരും കൂടെ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229660/vilangad-landslide-prafulkrishnan-should-pay-compensation-immediately)