---
title: "#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ;  വ്യാപാരികൾക്ക് കനത്ത നഷ്ടം, 12 കടകൾ പൂർണമായി ഒലിച്ചുപോയി"
english_title: "#Nine #shops #Vanimel #Panchayat #three #Naripatta #Panchayat #were #destroyed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229687/nine-shops-vanimel-panchayat-three-naripatta-panchayat-were-destroyed"
published_at: "2024-08-20T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c441ce8421d_add.jpg"
keywords: []
---

# #vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ;  വ്യാപാരികൾക്ക് കനത്ത നഷ്ടം, 12 കടകൾ പൂർണമായി ഒലിച്ചുപോയി

> **Lead Summary:** **വിലങ്ങാട്:[**വിലങ്ങാട് ഉരുൾപൊട്ടലിൽ വ്യാപാരികൾക്കുണ്ടായത് കനത്ത നഷ്ട്‌ടം. ഏകദേശം ഒരുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പറഞ്ഞു. 12 കടകൾ പൂർണമായി ഒലിച്ചുപോയി.

## Article Content

**വിലങ്ങാട്:[**വിലങ്ങാട് ഉരുൾപൊട്ടലിൽ വ്യാപാരികൾക്കുണ്ടായത് കനത്ത നഷ്ട്‌ടം. ഏകദേശം ഒരുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പറഞ്ഞു. 12 കടകൾ പൂർണമായി ഒലിച്ചുപോയി.

വാണിമേൽ പഞ്ചായത്തിലെ ഒമ്പതും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നും കടകളാണ് നശിച്ചത്. 28 കടകളിൽ വെള്ളം കയറി ഉൽപ്പന്നങ്ങൾ നശിച്ചു. വിലങ്ങാട് പട്ടികവർഗ സഹകരണ സംഘത്തിലും നാശമുണ്ടായി.

തേൻ, കുന്തിരിക്കം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഒലിച്ചുപോയി. 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി സംഘം ഭാരവാഹികൾ പറഞ്ഞു.

വിലങ്ങാട് ടൗണിലെ ചെറിയ പാലം മാറ്റി പുതിയ പാലം അടിയന്തര മായി നിർമിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229687/nine-shops-vanimel-panchayat-three-naripatta-panchayat-were-destroyed)