---
title: "#RajivGandhibirthday | നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ജന്മദിനം വിപുലമായി  ആഘോഷിച്ചു"
english_title: "#Rajiv #Gandhi #birthday #was #celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229742/rajiv-gandhi-birthday-was-celebrated"
published_at: "2024-08-20T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c46839639c8_birthday.jpg"
keywords: []
---

# #RajivGandhibirthday | നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ജന്മദിനം വിപുലമായി  ആഘോഷിച്ചു

> **Lead Summary:** **നാദാപുരം: **മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് കമ്മിറ്റികൾ വിപുലമായ പരിപാടികളോടെ ആ ഘോഷിച്ചു. 

## Article Content

**നാദാപുരം: **മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് കമ്മിറ്റികൾ വിപുലമായ പരിപാടികളോടെ ആ ഘോഷിച്ചു. 

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ് മണി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ രാജീവ് ഗാന്ധി ജന്മദിന സംഗമം സംഘടിപ്പിച്ചു .

കെ.പി സി സി സെക്രട്ടറി അഡ്വ: ഐ മൂസ സംഗമം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, അഡ്വ: എ സജീവൻ, പി.കെ ദാമു മാസ്റ്റർ, വി.കെ ബാലാമണി, കെ.പ്രേമദാസ്, എം.വി കുഞ്ഞമ്മദ് നരിക്കാട്ടേരി, ഷാജി കുമ്മംങ്കോട്തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229742/rajiv-gandhi-birthday-was-celebrated)