---
title: "#Kallachielectricityoffice | കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫിസ്; ബിൽ കൗണ്ടർ അനുവദിക്കണം "
english_title: "#Kallachi #Electricity #Office #Allow #bill #counter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229745/kallachi-electricity-office-allow-bill-counter"
published_at: "2024-08-20T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4780f94c6a_kseb.jpg"
keywords: []
---

# #Kallachielectricityoffice | കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫിസ്; ബിൽ കൗണ്ടർ അനുവദിക്കണം 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫിസ് കല്ലാച്ചി ടൗണിൽ നിന്നും വളരെ ഉൾഭാഗത്തേക്ക് മാറ്റിയത് കാരണം ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത് .

## Article Content

**നാദാപുരം: **കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫിസ് കല്ലാച്ചി ടൗണിൽ നിന്നും വളരെ ഉൾഭാഗത്തേക്ക് മാറ്റിയത് കാരണം ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത് .

പ്രത്യേകിച്ച് കറന്റ് ബില്ല് അടക്കാൻ വരുന്ന സാധാരണക്കാർ അങ്ങോട്ടുമിങ്ങോട്ടും 60 രൂപ ചാർജ് കൊടുത്ത് ഓട്ടോറിക്ഷ വിളിച്ചു മാത്രമേ അവിടെ എത്താൻ കഴിയുകയുള്ളു .

അമിതമായ കറന്റ് ചാർജ് തന്നെ അടക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് വാഹനം വിളിച്ചു പോകുന്ന ചാർജ് കൂടി കൊടുക്കേണ്ടുന്നത് ഇരുട്ടടിയാണ് .

അത്കൊണ്ട് കല്ലാച്ചി ടൗണിൽ ആളുകൾക്ക്ക് എത്തിപ്പെടാൻ കഴിയുന്ന ഭാഗത്ത് ബില്ല് അടക്കാനുള്ള ഒരു ബിൽ കൗണ്ടർ അനുവദിച്ചു തരണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു .

വാർഡ് മെമ്പർ സി കെ നാസർ അധ്യക്ഷത വഹിച്ചു . കൺവീനർ ഷഹീർ മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229745/kallachi-electricity-office-allow-bill-counter)