---
title: "#EmailtoMinister | മന്ത്രിക്ക് ഇ-മെയിൽ; കല്ലാച്ചി -നാദാപുരം ടൗണിലും സ്റ്റേറ്റ് ‌ ഹൈവേയിലുമുള്ള വാരിക്കുഴികൾ അടയ്ക്കണം"
english_title: "#Email #Minister #Potholes #Kallachi #Nadapuram #Town #State #Highway #should #closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229768/email-minister-potholes-kallachi-nadapuram-town-state-highway-should-closed"
published_at: "2024-08-20T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c48db90ef4b_riyas.jpg"
keywords: []
---

# #EmailtoMinister | മന്ത്രിക്ക് ഇ-മെയിൽ; കല്ലാച്ചി -നാദാപുരം ടൗണിലും സ്റ്റേറ്റ് ‌ ഹൈവേയിലുമുള്ള വാരിക്കുഴികൾ അടയ്ക്കണം

> **Lead Summary:** **നാദാപുരം: (****nadapuram.truevisionnews.com****)**കല്ലാച്ചി -നാദാപുരം ടൗണിലും സ്റ്റേറ്റ് ‌ ഹൈവേയിലുമുള്ള വാരിക്കുഴികൾ അടക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പൊതുമരാമത്ത്‌ വകുപ്പിനോടാവശ്യപ്പെട്ടു.

## Article Content

**നാദാപുരം: (****nadapuram.truevisionnews.com****)**കല്ലാച്ചി -നാദാപുരം ടൗണിലും സ്റ്റേറ്റ് ‌ ഹൈവേയിലുമുള്ള വാരിക്കുഴികൾ അടക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പൊതുമരാമത്ത്‌ വകുപ്പിനോടാവശ്യപ്പെട്ടു.

മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. കുഴിയാണെന്നറിയാതെ അപകടത്തിലാകുന്ന യാത്രക്കാരും വാഹനങ്ങളും നിരവധിയാണ്.

മഴക്കാല പൂർവ്വ അറ്റകുറ്റപ്പണികളും ഈ വർഷം ഈ റോഡിൽ നടത്തിയിട്ടില്ല. കുഴികാരണം രണ്ട്‌ ടൗണുകളിലും ട്രാഫിക്‌ ബ്ലോക്ക്‌ പതിവായിരിക്കുന്നു.

ഓണത്തിരക്ക് കൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് ഇനിയും കൂടും. ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത ഭാഗമത്രയും ഗതാഗതയോഗ്യമല്ലാത്ത വിധം തള്ളിപ്പോയിരിക്കുന്നു.

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ പതിവായതിനാൽ ധാരാളം കുഴികൾ വേറെയുമുണ്ട്.

അടിയന്തിര പരിഹാരം കാണമെന്നാവശ്യപ്പെടുള്ളനിവേദനം പൊതുമരാമത്ത് മന്ത്രിക്ക് ഇമെയിൽ ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229768/email-minister-potholes-kallachi-nadapuram-town-state-highway-should-closed)