നാദാപുരം : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി ലാബിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു.

സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു പാസ്സായവരും ഡി എം എല്‍ ടി ബിരുദവും ലാബ് ടെക്നീഷ്യന് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഫെബ്രുവരി 4 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകാം.
Appointment of Lab Technician in Medical College