---
title: "#consumerfed | കൺസ്യൂമർഫെഡ്  ജനങ്ങളിലേക്ക്; ഉപഭോക്തൃ ഗൃഹസന്ദർശനം തുടങ്ങി"
english_title: "#consumerfed #Customer #home #visit #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229835/consumerfed-customer-home-visit-started"
published_at: "2024-08-20T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4c5e9a353c_consumefed.jpg"
keywords: []
---

# #consumerfed | കൺസ്യൂമർഫെഡ്  ജനങ്ങളിലേക്ക്; ഉപഭോക്തൃ ഗൃഹസന്ദർശനം തുടങ്ങി

> **Lead Summary:** **നാദാപുരം :**കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക്, ഉപഭോക്തൃ ഗൃഹസന്ദർശനം തുടങ്ങി. നാദാപുരം ത്രിവേണി കേന്ദ്രീകരിച്ചുള്ള മൂന്നാംഘട്ട ഉപഭോക്തൃ ഗൃഹസന്ദർശനം ഇന്ന് നാദാപുരം ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണൈക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :**കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക്, ഉപഭോക്തൃ ഗൃഹസന്ദർശനം തുടങ്ങി. നാദാപുരം ത്രിവേണി കേന്ദ്രീകരിച്ചുള്ള മൂന്നാംഘട്ട ഉപഭോക്തൃ ഗൃഹസന്ദർശനം ഇന്ന് നാദാപുരം ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണൈക്കൽ ഉദ്ഘാടനം ചെയ്തു.

പ്രവർത്തക സമിതി അംഗം ബിജു എം വി അദ്ധ്യക്ഷം വഹിച്ചു.

ഓണക്കാലത്തുൾപ്പെടെ പൊതു വിപണിയിൽ ഉണ്ടാകാൻ പോകുന്ന വിലക്കയറ്റം തടഞ്ഞു നിർത്തുക, പൊതുജനങ്ങൾക്ക് 10% മുതൽ 40% വരെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ സ്റ്റേഷണറി സാധനങ്ങൾ എന്നിവ ഗുണനിലവാരം ഉറപ്പുവരുത്തി ത്രിവേണിയിലൂടെ ലഭ്യമാക്കുക, പൊതുവിപണിയിലെ സഹകരണ മേഖലയുടെ ഇടപെടൽ ജനങ്ങളെ ബോധ്യപ്പെടുത്തി ത്രിവേണിയിലെ ഉപഭോക്തൃ ശൃംഖല വർദ്ധിപ്പിക്കുക എന്ന ലഷ്യത്തോടെയുളള സംസ്ഥാനതല കാമ്പയിൻ്റെ ഭാഗമായാണ് കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ ഈ ഹൗസ് കാമ്പയിൻ സംഘടിപ്പിച്ചത് .

ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

അജിത് കുമാർ എൻ, ദിൽന. ടി എന്നിവരും നേതൃത്വം നൽകി.

വിവധ യൂണിറ്റുകളിൽ നിന്നും ജീവനക്കാരും പങ്കെടുത്തു.

മാർക്കറ്റിംഗ് മാനേജർ ജെനിൽ കുമാർ സി പി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229835/consumerfed-customer-home-visit-started)